Home ഇന്ത്യൻ വാർത്തകൾ അധ്യാപന നിയമന വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കെ.സി.വൈ.എല്‍ കോട്ടയം...

അധ്യാപന നിയമന വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത.

187
0

അധ്യാപന നിയമന വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത. ഭിന്നശേഷി സംവരണ വിഷയത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപന നിയമന സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചേര്‍ന്ന സെനറ്റ് മീറ്റിംഗ് ഒന്നടങ്കം ആഹ്വാനം ചെയ്തിരുന്നു. കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളിലും ഭിന്നശേഷി സംവരണത്തിനായി കോടതി വിധി പ്രകാരം എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടുള്ള സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും കത്തോലിക്കാ മാനേജ്മെന്റുകള്‍ പാലിച്ച് പോരുന്നുമുണ്ട്. കെ സി വൈ എല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ 16000-ത്തോളം അധ്യാപകരുടെ ജീവിതവും ഭാവിയുമാണ് സര്‍ക്കാരിന്റെ മുന്‍പിലുള്ളത്, അനാവശ്യ പിടിവാശി ഉപേക്ഷിച്ച് സുപ്രീം – ഹൈക്കോടതി വിധികള്‍ മാനിച്ചു കൊണ്ട് അധ്യാപക നിമനാംഗീകാരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും, മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം എന്ന നിലയില്‍ ഇതില്‍ ഉടനടി പരിഹാരം ഉണ്ടാകണമെന്നും സെനറ്റ് ഒന്നടങ്കം ആഹ്വാനം ചെയ്തു. കെ സി വൈ എല്‍ കോട്ടയം അതിരൂപത ജോ. സെക്രട്ടറി അലന്‍ ബിജു കാട്ടാമല അവതരിപ്പിച്ചു സെനറ്റ് പാസാക്കിയ പ്രമേയം ഉള്‍കൊള്ളിച്ചുകൊണ്ടുള്ള നിവേദനം ആണ് ബഹു മുഖ്യമന്ത്രിക്ക് നല്‍കിയത്.

Previous articleഅരീക്കര : വെച്ചുവെട്ടിക്കൽ എബ്രാഹം ( പാപ്പൻ) | Live Funeral Telecast Available
Next articleകിടങ്ങൂര്‍ മേഖല ഓവറോള്‍ കിരീടം നേടി

Leave a Reply