Home ഇന്ത്യൻ വാർത്തകൾ വെബിനാര്‍ സംഘടിപ്പിച്ചു കെ.സി.വൈ.എല്‍

വെബിനാര്‍ സംഘടിപ്പിച്ചു കെ.സി.വൈ.എല്‍

215
0

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ *ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ* സാധ്യതകള്‍ യുവജനങ്ങള്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്തുന്നതിനായി ഗൂഗിള്‍ മീറ്റ് വഴി *’Smart prompting: How to generate superior content using AI tools ‘* എന്ന വിഷയത്തെ കുറിച്ച് വെബിനാര്‍ നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ് ആമുഖ സന്ദേശം നല്‍കുകയും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ചീഫ് ലൈബ്രേറിയന്‍ ജാസിമുദ്ദീന്‍ എസ് വെബീനാര്‍ ഉദ്ഘാടനം ചെയ്ത് ക്ലാസ്സ് നയിക്കുകയും ചെയ്തു. അതിരൂപത ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും ജോയിന്‍ സെക്രട്ടറി അലന്‍ ബിജു നന്ദിയും അറിയിച്ച യോഗത്തില്‍ 35 ഓളം യുവജനങ്ങള്‍ പങ്കെടുത്തു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, അതിരൂപത ചാപ്ലിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി.ലേഖ SJC, ഭാരവാഹികള്‍ ആയിട്ടുള്ള ജാക്‌സണ്‍ സ്റ്റീഫന്‍, നിതിന്‍ ജോസ്, ആല്‍ബിന്‍ ബിജു ,ബെറ്റി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

Previous articleകെ.സി.എസ് ചിക്കാഗോയിലെ മുതിർന്ന പൗരന്മാരുടെ തീർത്ഥാടന യാത്ര ലിബർട്ടിവില്ലിലേക്ക്
Next articleക്നാനായ റീജൻ വിൻസെന്റ് ഡി പോൾ ദിനം ആചരിച്ചു

Leave a Reply