കെസിസി പ്രസിഡണ്ട് ബാബു പറമ്പേടത്ത് മലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് എന്നിവർക്ക് എഡിൻബർഗിൽ ഊഷ്മള സ്വീകരണം നൽകി.
യുകെയിലെ 15 ക്നാനായ മിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 4-ന് ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ നടക്കാനിരിക്കുന്ന വാഴ്‌വ് – 2025 പരിപാടിയിൽ പങ്കെടുക്കുന്നതിനായി കെസിസി പ്രസിഡണ്ട് ബാബു പറമ്പേടത്ത് മലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത് എന്നിവർ scotland- ലെ എഡിൻബർഗ് എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.
സ്വീകരണത്തിൽ ഹോളി ഫാമിലി ക്നാനായ മിഷൻ ഡയറക്ടറും വാഴ്‌വ് – 2025 റിസപ്ഷൻ കമ്മിറ്റി കോ-ഓർഡിനേറ്ററുമായ ഫാദർ ജോസ് തേക്കുനിൽക്കുന്നതിൽ, ഹോളി ഫാമിലി മിഷൻ കൈക്കാരനും റിസപ്ഷൻ കമ്മിറ്റി അംഗവുമായ മാത്യൂസ് കുന്നത്തേട്ട്, വാഴ്‌വ് – 2025 ഫൈനാൻസ് കമ്മിറ്റി അംഗമായ ജോസ് സൈമൺ മുളവേലിപ്പുറം എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു.












