Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ അതിരൂപതാതല പ്രസംഗമത്സരം സംഘടിപ്പിച്ചു

കെ.സി.വൈ.എല്‍ ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ അതിരൂപതാതല പ്രസംഗമത്സരം സംഘടിപ്പിച്ചു

251
0

കെ.സി.വൈ.എല്‍ സംഘടനയുടെ നേതൃത്വത്തില്‍, പിറവം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍, പിറവം ഹോളി കിങ്സ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ വെച്ച് സെപ്റ്റംബര്‍ മാസം 21 ആം തീയതി 8-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗമത്സരം സംഘടിപ്പിച്ചു .രാവിലെ 09 മണിക്ക് രെജിസ്‌ട്രേഷനോട് കൂടി ആരംഭിച്ച മത്സരത്തില്‍ 24 പേരാണ് പങ്കെടുത്തത്.അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി ചടങ്ങിന് തുടക്കം കുറിച്ചു. പ്രസംഗ മത്സരം വി കുര്‍ബാനക്ക് ശേഷം *രാഷ്ട്രദീപിക എം ഡി റവ. ഫാ മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.* കോട്ടയം അതിരൂപത കെ സി വൈ എല്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.യൂണിറ്റ് ചാപ്ലയിന്‍ റവ ഫാ തോമസ് പ്രാലേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കുറുപ്പിനകത്ത് കുടുംബത്തെ പ്രതിനിധീകരിച്ചു ജോയ്സി ജോസ് ആശംസകള്‍ അറിയിച്ചു. അതിരൂപത ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും യൂണിറ്റ് സെക്രട്ടറി സോന അന്ന സണ്ണി നന്ദിയും അറിയിച്ചു. ഒന്നാം സമ്മാനം 10056 രൂപക്കും എവറോളിങ് ട്രോഫിക്കും പിറവം ഇടവക അംഗമായ *സ്‌നേഹ ചിന്നു സണ്ണി പാലായില്‍* അര്‍ഹയായി.രണ്ടാം സമ്മാനമായ 7056 രൂപക്കും ട്രോഫിക്കും കൈപ്പുഴ ഇടവക അംഗം ആയ *റാണി ഫിലിപ്പ് താന്നിച്ചുവട്ടില്‍*, മൂന്നാം സമ്മാനമായ 5056 രൂപയ്ക്കും ട്രോഫിക്കും ഉഴവൂര്‍ ഇടവക അംഗം ആയ *ഡെന്നി അലക്‌സ് കുപ്പേനാനിക്കല്‍* എന്നിവര്‍ അര്‍ഹരായി. 1056 രൂപ വീതമുള്ള പ്രോത്സാഹനസമ്മാനങ്ങള്‍ അല്‍ഫോണ്‍സ ജോസഫ് (കല്ലറ പഴയ പള്ളി),സീന സാബു(ഉഴവൂര്‍), അമിത് ജോസ് (പൂഴിക്കോല്‍), പ്രിയ ജോര്‍ജ് (പയ്യാവൂര്‍),എലിസബത്ത് ജോസ് (വെളിയന്നൂര്‍ ),മെല്‍വിന്‍ ജോര്‍ജ് മാത്യു (മറ്റക്കര), ആന്റോ ജോസ് (ഏറ്റുമാനൂര്‍ )എന്നിവര്‍ കരസ്ഥമാക്കി… അതിരൂപത ചാപ്ലയിന്‍ ഫാ മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍,ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി പുതിയകുന്നേല്‍,പിറവം യൂണിറ്റ് അസി. ചാപ്ലയിന്‍ ലിന്റോ തണ്ടയില്‍,അതിരൂപത സി അഡൈ്വസര്‍ സി ലേഖ, ഭാരവാഹികളായ നിതിന്‍ ജോസ്,ബെറ്റി തോമസ്,അലന്‍ ബിജു, ആല്‍ബിന്‍ ബിജു, ജാക്‌സണ്‍ സ്റ്റീഫന്‍ പിറവം യൂണിറ്റ് ഡയറക്ടര്‍ സണ്ണി പാലായില്‍, അഡൈ്വസര്‍ സി.അല്‍ഫോന്‍സ, ലൂസി സണ്ണി , ഭാരവാഹികളായ ബെഞ്ചമിന്‍ ബെന്നി,അലോണ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleകെ.സി.എസ് ചിക്കാഗോ കെ.സി.സി.എൻ.എ നാഷണൽ കൗൺസിൽ മീറ്റിങ്ങിന് ആതിഥേയത്വം വഹിച്ചു
Next articleഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വി. മത്തായി ശ്ലീഹയുടെ തിരുന്നാൾ ആഘോഷിച്ചു

Leave a Reply