ചരിത്ര പ്രസിദ്ധമായ Aylesford priory യിൽ വച്ച് ലണ്ടൻ റീജിയണൽ ക്നാനായ മിഷനുകളുടെ ആഭിമുഖ്യത്തിൽ Esperanza 2025 സംഘടിപ്പിച്ചു
1247 ൽ കർമ്മലീത്ത സന്യാസികൾ ആരംഭിച്ചതും വിശുദ്ധ സൈമൺ സ്റ്റോക്കിൻ്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന Kent ലെ Aylesford priory ആശ്രമാങ്കണത്തിൽ വച്ച് St. Teresa of Calcutta East Anglia, St. Joseph’s London, St. John Paul II Kent, St. Paul Southampton ക്നാനായ മിഷനുകൾ ഒന്നുചേർന്ന് കുട്ടികൾക്കും മുതിർന്നവർക്കും ആയി നടത്തിയ ESPERANZA 2025 ഏവർക്കും ആത്‌മീയ ഉണർവും ആവേശവുമായി
പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു മുന്നോടിയായ് സെപ്‌റ്റംബർ 6 ശനിയാഴ്ച രാവിലെ 10 മണിക്കു ലണ്ടൻ ക്നാനായമിഷൻ ഡയറക്ടർ ബഹുമാനപ്പെട്ട Fr. മാത്യൂസ് വലിയപുത്തൻപുര Esperanza ഉത്ഘാടനം ചെയ്തു.
ക്നാ ഫയർ uk ടീം ശ്രീമതി മിലി തോമസിന്റെ നേതൃത്വത്തിൽ Kna fire team അംഗങ്ങൾ , ജോണി ആലപ്പാട്ട് , ഷാജി ചരമേൽ എന്നിവരുടെ.നേതൃത്വത്തിൽ മാതാപിതാക്കൾക്കും യുവജനങ്ങൾക്കുമായി പ്രത്യേകം പരിപാടികളും ക്ലാസുകളും നടത്തി .
കൂട്ടായ്മയുടെ ശക്തിയും പ്രാധാന്യവും മനസിലാക്കിത്തരുന്ന വ്യത്യസ്തങ്ങളായ ഗെയിമുകളും മറ്റും ഉൾക്കൊള്ളിച്ചുള്ള ഈ ഏകദിന സ്നേഹ കൂട്ടായ്മ യിൽ പങ്കെടുത്ത എല്ലാവർക്കും ഒരു നവ്യാനുഭവമായി .വിവിധ ഗ്രപ്പുകളായി തിരിച്ച് ക്ലാസുകളും ആക്ടിവിറ്റികളും നടത്തി. ഉച്ചകഴിഞ്ഞ് 3:30 ന് ബഹുമാനപ്പെട്ട അജൂബ് തോട്ടനാനിയിൽ അച്ചൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ആരാധനയും നടത്തപ്പെട്ടു.
അതേത്തുടർന്ന് ക്നാനായ കുടുംബങ്ങളുടെ സംഗമമായ വാഴ്‌വിനോട് അനുബന്ധിച്ചുള്ള ദീപശിഖ, യുവജനങ്ങൾ ബഹുമാനപ്പെട്ട അജൂബ് തോട്ടനാനിയിൽ അച്ചന് കൈമാറി.
ദിവസം മുഴുവൻ ആഘോഷമാക്കിയ പരിപാടികൾക്ക് അജൂബ് തോട്ടനാനിയിൽ അച്ചന്റെ നേതൃത്വത്തിൽ കോർഡിനേറ്റർമാരായ ശ്രീ ജോമോൻ കരീപ്പറമ്പിൽ ജിപ്റ്റോമോൻ ജോസഫ് , ലിജും മാത്യു,
എന്നിവരും , ലണ്ടൻ ക്നാനായ റീജിയണിലെ കൈക്കാരന്മാർ പാരിഷ് കൗൺസിൽ അംഗങ്ങൾ, വേദപാഠ അദ്ധ്യാപകർ, യുവജന പ്രീതിനിധികൾ തുടങ്ങി വിപുലമായ കമ്മറ്റിയാണ് ഈ ഏകദിന കൂട്ടായ്മ്മക്ക് നേതൃത്വം കൊടുത്തത്
esperanza എന്ന പേര് സൂചിപ്പിക്കുന്നത് പോലെ പ്രത്യാശയുടെ നിറവിൽ ,സന്തോഷത്തിലാണ്
ആരാധനക്കും സ്നേഹവിരുന്നിനും ശേഷം വൈകുന്നേരം 6 മണിയോടുകൂടി എല്ലാവരും മടങ്ങിയത് .
























