Home ഇന്ത്യൻ വാർത്തകൾ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപുഷ്പ മിഷന്‍ലീഗ് മാതൃക – അഡ്വ. സജീവ് ജോസഫ് MLA

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപുഷ്പ മിഷന്‍ലീഗ് മാതൃക – അഡ്വ. സജീവ് ജോസഫ് MLA

224
0

ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷിത്വ ദിനത്തിന്റെ ഓര്‍മയാചരണത്തിന്റെ ഭാഗമായി ജീവധാര 2K25 എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിന്റെസംസ്ഥാന തല ഉദ്ഘാടനം ഇരിട്ടി അമല മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കണ്ണൂര്‍ റീജിയണിലെ പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വെച്ച് അഡ്വ. സജീവ് ജോസഫ് MLA നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശ്രീ രഞ്ജിത്ത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ ആമുഖ സന്ദേശവും കണ്ണൂര്‍ റീജിയണ്‍ ഡയറക്ടര്‍ ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍ സ്വാഗതവും , പയ്യാവൂര്‍ വലിയപള്ളി വികാരി ഫാ ബേബി കട്ടിയാല്‍ അനുഗ്രഹപ്രഭാഷണവും നടത്തി.. കണ്ണൂര്‍ റീജിയണ്‍ പ്രസിഡണ്ട് ബിനീത് വില്‍സണ്‍ അടിയായിപ്പള്ളില്‍, കണ്ണൂര്‍ റീജിയണ്‍ വൈസ് ഡയറക്ടര്‍ Sr ക്രിസ്റ്റീന SVM മടമ്പം മേഖല ഡയറക്ടര്‍ ഫാ. ബിബിന്‍ അഞ്ചെമ്പില്‍, സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ പുളിച്ചുമാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു..

Previous articleചെറുപുഷ്പ മിഷന്‍ ലീഗ് മറ്റക്കര ശാഖയുടെ നേത്യത്വത്തില്‍ അദ്ധ്യാപക ദമ്പതിമാരെ ആദരിച്ചു
Next article*യുകെ ക്നാനായ കത്തോലിക്കർ  എന്തിനു വാഴ്‌വിൽ പങ്കെടുക്കണം?*

Leave a Reply