Home ഇന്ത്യൻ വാർത്തകൾ മുട്ടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ കരുണയുടെ തിരുന്നാള്‍ ആചരിച്ചു.

മുട്ടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ കരുണയുടെ തിരുന്നാള്‍ ആചരിച്ചു.

613
0

മുട്ടം: ഊരക്കുന്ന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ കരുണയുടെ തിരുന്നാളും, പുതുഞായറും ഭക്തിപൂര്‍വ്വം കൊണ്ടാടി.
ദു$ഖവെള്ളിയാഴ്ച്ച തുടക്കമിട്ട തിരുന്നാള്‍ പുതുഞായര്‍ വരെ കരുണയുടെ നൊവേന ചൊല്ലിയും, വി.കുര്‍ബ്ബാനയോടെയും ആചരിച്ചു പോന്നു.
തിരുന്നാളിനോട് അനുബന്ധിച്ച് ഊരക്കുന്ന് ലൂര്‍ദ്ദ് കപ്പേളയിലേക്ക് തിരുനാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു. പ്രദക്ഷിണത്തിന് ശേഷം സ്നേഹ വിരുന്നോടു കൂടി തിരുന്നാളിന് സമാപനം കുറിച്ചു. ഇടവക വികാരി ഫാ ജോസ് മാമ്പുഴയ്ക്കല്‍, ഫാ നിക്സന്‍ സി.എം.ഐ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

Previous articleകുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഏകദിന പിക്‌നിക് സംഘടിപ്പിച്ചു
Next articleകെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സമര്‍പ്പിത സംഗമം നടത്തി.

Leave a Reply