മണക്കാട്: കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സമര്‍പ്പിത സംഗമം നടത്തപ്പെട്ടു. ഇടവകയില്‍ സേവനം ചെയ്ത വൈദികരും, സിസ്റ്റേഴ്സും, ഇടവകയില്‍ നിന്നുമുള്ള സമര്‍പ്പിതരും പങ്കെടുത്തു. ഫാ ഷാജി പൂത്തറയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിച്ചു. പൊതുസമ്മേളനത്തില്‍ കെ.സി.വൈ.എല്‍ മുന്‍ പ്രസിഡന്‍്റ് അമല്‍ തോമസ് വെള്ളാമറ്റത്തില്‍ അധ്യക്ഷത വഹിച്ചു. ചുങ്കം ഫൊറോന, യൂണിറ്റ് ചാപ്ളിന്‍ ഫാ ദിപു ഇറപുറത്ത് സ്വാഗതം പറഞ്ഞു.ചുങ്കം ഫൊറോന,യൂണിറ്റ് ഡയറക്ടര്‍ സാന്‍്റി കുന്നംചിറ ആമുഖ സന്ദേശം നല്‍കി. ഫാ.സജി ചാഴിശ്ശേരി, ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍, ഫാ. ഷാജി പൂത്തറ, ഇടവകയില്‍ നിന്നുള്ള വൈദികരായ കെ. സി.വൈ. എല്‍ അതിരൂപത ചാപ്ളിയന്‍ ഫാ.ചാക്കോ വണ്ടന്‍കുഴി, ഫാ. ജോണ്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. സുധീഷ് ഇരുളംകാട്ടില്‍, സിസ്‌റ്റേഴ്‌സിന്റെ പ്രതിനിധിയായി സിസ്റ്റര്‍. ക്ളാരറ്റ് എസ്. ജെ. സി എന്നിവര്‍ പ്രസംഗിച്ചു. വൈദികരെയും സിസ്റ്റേഴ്സിനെയും ഉപഹാരം നല്‍കി ആദരിച്ചു. യൂണിറ്റ് സെക്രട്ടറി അലീന ബിന്നി വെള്ളാമറ്റത്തില്‍ നന്ദി പറഞ്ഞു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും, യുവജനങ്ങളും, ഇടവക അംഗങ്ങളും സന്നിഹിതരായിരുന്നു.











