കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ‘OUTDOOR-23’ എന്ന പേരില്‍ കുവൈറ്റിലുള്ള എല്ലാ ക്‌നാനായ അംഗങ്ങളെയും ഉള്‍പ്പെടുത്തി കബ്ദ്
ശാലയില്‍ 28/04/2023 ന് ഏകദിന പിക്‌നിക് സംഘടിപ്പിച്ചു. സംഘടനയുടെ പതിനഞ്ച് ഫാമിലി യൂണിറ്റുകളെ ഉള്‍പ്പെടുത്തി, ക്‌നാനായ പൈതൃകം വിളിച്ചോതുന്ന വര്‍ണ്ണാഭമായ റാലിയോടുകൂടി ആരംഭിച്ച പ്രോഗ്രാം, പ്രസിഡന്റ് സെമി ചവറാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ Rev. Fr. Davis Chiramel ഉത്ഘാടനം ചെയ്തു. ജന: സെക്രട്ടറി ബൈജു തോമസ് സ്വാഗതവും, ട്രഷറര്‍ ഇമ്മാനുവേല്‍ കുര്യന്‍ നന്ദിയും ആശംസിച്ചു. കുട്ടികള്‍ക്കും
മുതിര്‍ന്നവര്‍ക്കുമായി നടന്ന വിവിധ കായിക മത്സരങ്ങള്‍, വനിത വിഭാഗത്തിന്റെ ഭക്ഷണശാലകള്‍, ചില്‍ഡ്രന്‍സ് ലീഗിന്റെ ഗെയിം സോണ്‍,
സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇരുപത്തഞ്ചോളം ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരം മുതലായവ പ്രോഗ്രാമിന്റെ മറ്റാകര്‍ഷണങ്ങളായിരുന്നു.
വിജയികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഏകദിന പിക്‌നിക് സംഘടിപ്പിച്ചു













