Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UKKCA കവൻട്രി യൂണിറ്റ് ഓണാഘോഷം സെപ്റ്റംബർ 6-ന്

UKKCA കവൻട്രി യൂണിറ്റ് ഓണാഘോഷം സെപ്റ്റംബർ 6-ന്

215
0



ഓണത്തെക്കുറിച്ച് ഒരുപാട് ഐതിഹ്യങ്ങൾ നമ്മൾ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. അത് എന്ത് തന്നെയുമാകട്ടെ. ഈ ലോകത്തിൽ ഒരു രാജ്യത്തിലുള്ള ഒരു സംസ്ഥാനത്തിലെ ജനങ്ങൾ, അവർ എവിടെയായിരുന്നാലും ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഒരേയൊരു ഉത്സവമാണ് ഓണം. ഇന്നത്തെ Genz തലമുറക്ക് ഓണം എന്നത് ഒരു വെറും ഉത്സവമല്ല. അവർക്ക് തനത് സംസ്കാരവും സഹോദര്യവും പരസ്പരമുള്ള സ്നേഹവും, കണ്ടു പഠിക്കുവാനുള്ള ഒരു തുറന്ന പുസ്തകമാണ് ഓണം. ഒരു മലയാളിക്ക് അവർ എവിടെയായിരുന്നാലും ഓണം എന്നത് ഒരു വികാരമാണ്. വിദേശത്തുള്ള കുട്ടികൾക്ക് നാട്ടിലെ രീതികൾ അതുപോലെ ലഭിക്കില്ലെങ്കിലും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മൂല്യങ്ങൾ മനസ്സിലാക്കുവാനുള്ള ഒരു ഉത്സവമാണ് ഓണം. നല്ല ശതമാനം കുട്ടികളും കൗമാരക്കാരും ആദ്യമായി മുണ്ട് ധരിക്കുന്നത് ഓണത്തിനാണ്. നാട്ടിലെ പോലെ മാവേലിയും പുലികളിയും തിരുവാതിരയുമെല്ലാം ഇപ്പോൾ വിദേശരാജ്യങ്ങളിൽ ഓണത്തിന്റെ ഭാഗമാണ്. ഇംഗ്ലണ്ടിലെ കൊവെൻട്രിയിൽ ഷിൽട്ടൺ വില്ലേജ് ഹാളിൽ വച്ച് നടത്തപ്പെടുന്ന ഓണാഘോഷം സെപ്റ്റംബർ 6-ന് 11 മണിക്ക് ആരംഭിക്കുന്നു. അത്തപൂവിടൽ, പായസമത്സരം, ഫാമിലി ഫൺ, ഓണസദ്യ, മെഗാ റാഫിൾ, പൊതുയോഗം എന്നിവ നടത്തപ്പെടുന്നു. ലൈഫ് ലൈൻ പ്രൊട്ടക്ട്, ഈസ്റ്റ്മാൻ സോളിസിറ്റേഴ്സ്, കലവറ സൂപ്പർമാർക്കറ്റ്, എംസിസി പാർട്ട്നേഴ്സ് അക്കൗണ്ടന്റ്സ്, ജേക്കബ്സ് ഇന്ത്യൻ റസ്റ്റോറന്റ്, കായൽ റസ്റ്റോറന്റ്, ഡിസയർ സിൽക്സ്, മണികത്ത് ഫാഷൻ ഇവന്റ്സ് എന്നിവരാണ് ഈ വർഷത്തെ ഓണാഘോഷം സ്പോൺസർ ചെയ്യുന്നതെന്ന്  UKKCA കവൻട്രി  വാർവിക്ഷയർ യൂണിറ്റിൻ്റെ അസോസിയേഷൻ പ്രസിഡന്റ് ജോസ് പി മാണി അറിയിച്ചു.

Previous articleഇടുക്കി വണ്ടൻമേട് : മറിയാമ്മ മാത്യു  പൂത്തറയിൽ
Next articleറോക്‌ലാൻഡ്  സെന്റ് മേരീസ് ക്നാനായ കത്തൊലിക്ക ദേവാലയത്തിൽപരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാൾ  ഓഗസ്റ്റ് 31 മുതൽ സെപ്റ്റമ്പർ  7  വരെ 

Leave a Reply