Home ഇന്ത്യൻ വാർത്തകൾ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ പത്താം പിയൂസിന്റെ തിരുനാളിന് കൊടിയേറി

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ പത്താം പിയൂസിന്റെ തിരുനാളിന് കൊടിയേറി

390
0

കോട്ടയം: കോട്ടയം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലിന്റെ രണ്ടാമത്തെ മധ്യസ്ഥനായ വിശുദ്ധ പത്താം പിയൂസിന്റെ തിരുനാളിന് തുടക്കമായി. വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍ തിരുനാള്‍ കൊടിയേറ്റി. തുടര്‍ന്ന് ഫാ. ജെഫിന്‍ ഒഴുങ്ങാലിലിന്റെ കാര്‍മ്മികത്വത്തില്‍ ലദീഞ്ഞും ഫാ. ഷാനി വലിയപുത്തന്‍ പുരയ്ക്കലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ക്രിസ്തുരാജന്റെ നൊവേനയും നടത്തപ്പെട്ടു. ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 7 മണിക്ക് അതിരൂപതാ പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമ്മൂട്ടില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ഓഗസ്റ്റ് 24 ഞായറാഴ്ച രാവിലെ 7 മണിക്ക് ഫാ. തോമസ് ആദോപ്പിള്ളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് 9.30 ന് അതിരൂപതാ സിഞ്ചെല്ലൂസ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടത്തപ്പെടും. അതിരൂപതാ പ്രൊക്കുറേറ്റര്‍ ഫാ. അബ്രാഹം പറമ്പേട്ട് തിരുനാള്‍ സന്ദേശം നല്കും. പ്രദക്ഷിണത്തിനുശേഷം ഫാ. ബിബിന്‍ ചക്കുങ്കലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദത്തോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും.

Previous articleസാൻഹൊസെ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.
Next articleഡാളസ് ക്നാനായ കാത്തലിക് അസോസിയേഷൻ (KCADFW) ഓണാഘോഷം 2025 സെപ്തംബര് 6 ശനിയാഴ്ച.

Leave a Reply