Home ഇന്ത്യൻ വാർത്തകൾ റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കലിന് സൗകര്യമൊരുക്കി കിടങ്ങൂര്‍ എല്‍.എല്‍.എം ആശുപത്രി

റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കലിന് സൗകര്യമൊരുക്കി കിടങ്ങൂര്‍ എല്‍.എല്‍.എം ആശുപത്രി

577
0

കിടങ്ങൂര്‍: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് മിഷന്‍ ആശുപത്രിയില്‍ തുടക്കമായി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ സംവിധാനമാണിത്. വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സി. ഇമ്മാക്കുലേറ്റ് എസ് വി എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട് റോബോട്ടിന്‍്റെ ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചു, റോബോട്ട്, ഓര്‍ത്തോപീഡിക് & ജോയിന്‍്റ് റീപ്ളേസ്മെന്‍്റ് വിഭാഗം മേധാവി ഡോ. ജിജോ ജോസിന് കൈമാറി. ഓരോത്തരുടെയും കാലിന്‍്റെ സ്വാഭാവികമായ പ്രത്യേകതകള്‍ക്ക് അനുസരിച്ചു ഓരോ വ്യക്തിക്കും ആവശ്യമായ രീതിയില്‍ മുട്ട് മാറ്റി വെയ്ക്കാം എന്നുള്ളതും, സി ടി സ്കാന്‍ ആവശ്യമില്ലായെന്നുള്ളതും വെലിസ് റോബോട്ടിക് സംവിധാനത്തെ വേറിട്ടതാക്കുന്നു. ഏറ്റവും കൃത്യമായും സൂക്ഷ്മതയോടെയും മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്‍്റെ മെച്ചമെന്നും, ചെറിയ മുറിവുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും ഇതുവഴി രക്തനഷ്ടം, വേദന, അണുബാധ ഉണ്ടാകാനുള്ള സാഹചര്യം പരമാവധി കുറക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറക്കാനും സാധിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ സി.സുനിത എസ്.വി.എം അറിയിച്ചു.

Previous articleAREEKARA | CHANTHAMCHARTH || ROBIN PAULOSE ||
Next articleക്നാനായ റീജിയണല്‍ ബൈബിള്‍ ക്വിസ് വിജയികള്‍

Leave a Reply