കൂടല്ലൂര്‍: അള്‍ത്താരബാലന്മാരുടെ പ്രത്യേക മദ്ധ്യസ്ഥനായ വി. ജോണ്‍ ബര്‍ക്കുമന്‍സിന്റെ തിരുനാള്‍ ദിനത്തില്‍ കൂടല്ലൂര്‍ ഇടവകയിലെ അള്‍ത്താര ശുശ്രൂഷികളെ ഇടവക സമൂഹം ആദരിച്ചു. കുര്‍ബാന മദ്ധ്യേ വികാരി അള്‍ത്താര ശുശ്രൂഷയുടെ മഹിമ ഓര്‍മ്മിപ്പിക്കുകയും ഇടവക സമൂഹത്തിന്റെ ആശംസകള്‍ നേരുകയും ചെയ്തു. കുര്‍ബാനയെ തുടര്‍ന്ന് ഗായകസംഘം മംഗളഗാനം ആലപിച്ചു. ഇടവകയുടെ സമ്മാനം വികാരി വിതരണം ചെയ്തു. മുതിര്‍ന്ന് അള്‍ത്താര ശുശ്രൂകര്‍ ഇടവക സമൂഹത്തിനു മധുരം വിതരണം ചെയ്തു. ഡീക്കന്‍ ആല്‍ബിന്‍ കണ്ണംകരിയില്‍, ആന്‍സി ജയിംസ് എറികാട്ട്, സി. ജോബിത എസ്.വി.എം എന്നിവര്‍ പ്രോഗ്രാമിനു നേതൃത്വം നല്‍കി.











