Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ ഇടയ്ക്കാട്ട് ഫൊറോന തല യുവജനദിനാഘോഷവും നടവിളി മത്സരവും നടത്തപ്പെട്ടു

കെ.സി.വൈ.എല്‍ ഇടയ്ക്കാട്ട് ഫൊറോന തല യുവജനദിനാഘോഷവും നടവിളി മത്സരവും നടത്തപ്പെട്ടു

357
0

യുവജന ദിനത്തോടനുബന്ധിച്ച് കെസിവൈഎല്‍ ഇടയ്ക്കാട്ട് ഫൊറോന തല യുവജന ദിനാഘോഷവും നടവിളി മത്സരവും ഓഗസ്റ്റ് 3-ാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ കിഴക്കേ നട്ടാശ്ശേരി യൂണിറ്റില്‍ വച്ച് നടത്തപ്പെട്ടു. കെസിവൈഎല്‍ ഇടയ്ക്കാട്ട് ഫൊറോന ഡയറക്ടര്‍ ബഹുമാനപ്പെട്ട അലക്‌സ് ജോസഫ് ചിലമ്പത് പതാക ഉയര്‍ത്തി പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടവിളി മത്സരം നടത്തപ്പെട്ടു. തുടര്‍ന്ന് ഫൊറോന പ്രസിഡന്റ് എബ്രഹാം കുരുവിള കുരിശുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജിസ്മി ബാബു കദളിക്കാട് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഫൊറോന ചാപ്ലയിന്‍ റവ. ഫാ. ജോസ് ചിറയില്‍പുത്തന്‍ പുരയില്‍ ആമുഖ സന്ദേശം നല്‍കുകയുണ്ടായി.തുടര്‍ന്ന് കെസിവൈല്‍ അതിരൂപത ചാപ്ലിന്‍ റവ. ഫാ. മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഇടയ്ക്കാട്ട് ഫൊറോന വികാരി റവ. ഫാ. സൈമണ്‍ പുല്ലാട്ട്, കിഴക്കേ നട്ടാശ്ശേരി യൂണിറ്റ് ചാപ്ലയിന്‍ റവ. ഫാ. ഷൈജു കല്ലുവെട്ടാംകുഴിയില്‍, കെസിവൈഎല്‍ ഇടയ്ക്കാട്ട് ഫൊറോന ഡയറക്ടര്‍ അലക്‌സ് ജോസഫ് ചിലമ്പത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.തുടര്‍ന്ന് 6 ടീമുകള്‍ മറ്റുരച്ച വാശിയേറിയ നടവിളി മാത്സരത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം കുമരകം യൂണിറ്റും, രണ്ടാം സ്ഥാനം നീറിക്കാട് യുണിറ്റും, മൂന്നാം സ്ഥാനം എസ്. എച്ച്. മൗണ്ട് യൂണിറ്റും കരസ്ഥമാക്കി. കെസിവൈഎല്‍ അതിരൂപത ചാപ്ലിന്‍ റവ. ഫാ.മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ സമ്മാനദാനം നിര്‍വഹിച്ചു തുടര്‍ന്ന് കെ.സി.വൈ.എല്‍ കിഴക്കേ നട്ടാശ്ശേരി യൂണിറ്റ് പ്രസിഡന്റ് ജോക്കു എം സണ്ണി നന്ദി അറിയിച്ചു.

Previous articleഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ പരി. കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിച്ചു
Next article‘സഡാക്കോ സസാക്കി’ പറത്തി കല്ലറ സെന്റ്. തോമസ് ഹൈസ്‌കൂള്‍

Leave a Reply