ചിങ്ങവനം: രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ന്യൂനപക്ഷവേട്ടക്കെതിരെ ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. എബ്രഹാം കൊച്ചുപ്പറബില്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോബി വാണിയംപുരയിടത്തില്‍, ജെസി ചെറുപറബില്‍, ജമ്മി തോമസ്, ജോസഫ് പഴവൂര്‍, ജേക്കബ് ഒറ്റത്തെക്കല്‍, ബോബി കൊണ്ടകശ്ശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.











