Home ഇന്ത്യൻ വാർത്തകൾ മാര്‍ മാത്യു മാക്കീലിലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും, മാര്‍ തോമസ് തറയിലിന്റെ 50-ാം ചരമവാര്‍ഷികാചരണവും

മാര്‍ മാത്യു മാക്കീലിലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും, മാര്‍ തോമസ് തറയിലിന്റെ 50-ാം ചരമവാര്‍ഷികാചരണവും

322
0

കോട്ടയം: ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്‍റെ അമ്പതാം ചരമവാര്‍ഷികാചരണ സമാപനവും 26 ന് രാവിലെ 9.30ന് കോട്ടയം ക്രിസ്തുരാജ കത്തിഡ്രലില്‍ നടക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തിരുക്കര്‍മങ്ങള്‍ക്കു മുന്നോടിയായി തിരി തെളിച്ച് സന്ദേശം നല്‍കും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്‍്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. സഹായമെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശേരിലും ഗീവര്‍ഗീസ് മാര്‍ അപ്രേമും അതിരൂപതയിലെ വൈദികരും സഹകാര്‍മികരാകും. അതിരൂപതയിലെ സമര്‍പ്പിതരും സംഘടനാ ഭാരവാഹികളും വിവിധ ഇടവകകളെ പ്രതിനിധീകരിച്ചത്തെുന്ന വിശ്വാസികളും തിരുക്കര്‍മങ്ങളില്‍ പങ്കാളികളാകും. ചങ്ങനാശേരി വികാരിയാത്തിന്‍്റെയും പിന്നീട് തെക്കുംഭാഗര്‍ക്കായി നല്‍കപ്പെട്ട കോട്ടയം വികാരിയാത്തിന്‍്റെയും പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്‍്റെ സ്ഥാപകനുമായ മാര്‍ മാത്യു മാക്കീലിനെ മേയ് 22 നാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ ധന്യനായി പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനമെടുത്തത്. സമുദായത്തില്‍ സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി 1892ലാണ് കൈപ്പുഴയില്‍ സീറോമലബാര്‍ സഭയിലെ തൃതീയ സന്യാസിനി സമൂഹമായി വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മാര്‍ മാത്യു മാക്കില്‍ സ്ഥാപിച്ചത്. കോട്ടയം അതിരൂപതയുടെ തൃതീയ മെത്രാനായ മാര്‍ തോമസ് തറയില്‍ ക്നാനായ സമുദായത്തിന്‍െറ ആധ്യാത്മികവും വിശ്വാസപരവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് സമര്‍പ്പിതമായ സംഭാവനകള്‍ അര്‍പ്പിച്ചു. കാരിത്താസ് സെക്കുലര്‍ ഇ ന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ സ്ഥാപകനുമാണ്.

Previous articleനീറിക്കാട്: താളിവേലില്‍ റ്റി. എം തോമസ്
Next articleമംഗളം സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ദേശീയ അവാര്‍ഡ് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക്

Leave a Reply