ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തില്‍ ആര്‍ കെ പുരം കേരളാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപെട്ട ക്നാനായ കള്‍ച്ചറല്‍ ഫെസ്റ്റില്‍ രണ്ടാം പ്രാവശ്യവും ബെസ്റ്റ് സോണിനുള്ള ട്രോഫി നോര്‍ത്ത് ഈസ്റ്റ് സോണ്‍ (ദില്‍ഷാദ് ഗാര്‍ഡന്‍) കരസ്ഥമാക്കി. ബെസ്റ്റ് സോണിനുള്ള ട്രോഫി ഡി കെ സി എം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനില്‍ പാറയ്ക്കലില്‍ നിന്നും അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ ഫാ. ബൈജു അച്ചിറതലയ്ക്കലും നോര്‍ത്ത് ഇസ്റ്റ് സോണ്‍ സെക്രട്ടറി റ്റോമി മണലേലും ചേര്‍ന്ന് ഏറ്റ് വാങ്ങി. ഡി കെ സി എം വൈസ് പ്രസിഡന്‍ന്‍്റ് ജോയി ജോസഫ്, സെന്‍റ് മേരിസ് ക്നാനായ കാത്തലിക് കൈക്കരന്‍മാരായ രാജു പി ജെ, ജില്‍സ് ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Home ഇന്ത്യൻ വാർത്തകൾ ക്നാനായ കള്‍ച്ചറല്‍ ഫെസ്റ്റില്‍ ദില്‍ഷാദ് ഗാര്‍ഡന് രണ്ടാം തവണയും ചാമ്പ്യന്‍ഷിപ്പ്











