കോട്ടയം: ബിസിഎം കോളേജിന്റെ സപ്തതി ആഘോഷ സമാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 2025 ജൂലൈ 21-)0 തീയതി തിങ്കളാഴ്ച രാവിലെ 9 :30ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. സപ്തതി സമാപന സമ്മേളനത്തിന് ബി.സി.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് കെ. വി സ്വാഗതം ആശംസിച്ചു. സപ്തതി വർഷ പ്രവർത്തനങ്ങളുടെ വീഡിയോ പ്രകാശനം നടത്തപ്പെട്ടു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട് സമാപന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. സഹകരണ -തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ സപ്തതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ശാക്തീകരണത്തിന്റെയും ഉദാത്ത മാതൃകയാണ് ബിസിഎം കോളേജ് എന്നും, സ്ത്രീകൾ വിദ്യാസമ്പന്നരാവുന്നത് വഴി രാജ്യ പുരോഗതി തന്നെയാണ് സാധ്യമാകുന്നതെന്നും ശ്രീ വി.എൻ.വാസവൻ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണ കർമ്മം നടത്തി . സപ്തതി വർഷത്തിൽ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ പുസ്തകത്തിന്റെ പ്രകാശനം മാർ.മാത്യു മൂലക്കാട്ട്, കോളേജ് മാനേജർ റവ. ഫാ. എബ്രഹാം പറമ്പേട്ട്ന് നൽകിക്കൊണ്ട് നിർവഹിച്ചു.

കൊമേഴ്സ്, മാത്തമാറ്റിക്സ് റിസർച്ച് സെന്ററുകളുടെ ഉദ്ഘാടനം മാത്യു മൂലക്കാട്ട്, സെന്റർ ഫോർ വുമൺ എംപവർമെന്റ് ആൻഡ് അപ്കില്ലിംഗ് ഉദ്ഘാടനം ശ്രീ വി എൻ വാസവൻ, ബി.സി.എം ലീഡ് ഐഎഎസ് അക്കാദമിയുടെ ഉദ്ഘാടനം ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, സെന്റർ ഫോർ റോബോട്ടിക് ആൻഡ് എ ഐയുടെ ഉദ്ഘാടനം ശ്രീ തോമസ് ചാഴിക്കാടൻ( മുൻ എംഎൽഎ), സെന്റർ ഫോർ ഫോറിൻ ലാംഗ്വേജസ് ഉദ്ഘാടനം ഡോ. ജോസ് ജെയിംസ്, സെന്റർ ഫോർ പേഴ്സണൽ ഡെവലപ്മെന്റ് ആൻഡ് പ്ലേസ്മെന്റ് ഉദ്ഘാടനം റവ. ഫാ. എബ്രഹാം പറമ്പേട്ട്, ബി സി എം ഏവിയേഷൻ അക്കാദമിയുടെ ഉദ്ഘാടനം ഷെവലിയാർ ജോയ് ജോസഫ് കൊടിയന്തറ, സെൻട്രൽ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റം ഉദ്ഘാടനം റവ. സിസ്റ്റർ കരുണ, സെന്റർ ഫോർ ഇന്നോവേഷൻ ഇൻകുബേഷന്‍ & എന്റർപ്രണർഷിപ്പ് ഉദ്ഘാടനം ഡോ. പ്രിയ തോമസ്, സപ്തതി സ്മാരക സ്കോളർഷിപ്പ് – ബിസിഎം കെയർ ഉദ്ഘാടനം റവ. ഫാ .ഫിൽമോൻ കളത്ര എന്നിവർ നിർവഹിച്ചു. ബിസിഎം കോളേജ് മാനേജർ റിവ. ഫാ. എബ്രഹാം പറമ്പേട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് വിദ്യാഭ്യാസ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ഫിൽമോൻ കളത്ര ആശംസകൾ അറിയിച്ചു സംസാരിച്ചു. ബി സി എം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അന്നു തോമസ് സപ്തതി സമാപന സമ്മേളനത്തിന് കൃതജ്ഞത അറിയിച്ചു.











