Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് നേതൃസംഗമം സംഘടിപ്പിച്ചു

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് നേതൃസംഗമം സംഘടിപ്പിച്ചു

379
0

രാജപുരം: കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്ക കോൺഗ്രസ്സിന്റെ രാജപുരം ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ സമുദായ സംഘടനകളുടെ നേതൃസംഗമം സംഘടിപ്പിച്ചു. കള്ളാർ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ ഫൊറോന ഭാരവാഹികളുടെ സംഗമമാണു സംഘടിപ്പിച്ചത്. കെസിസി ഫൊറോന പ്രസിഡന്റ് ഒ സി ജെയിംസ് അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ ആമുഖ സന്ദേശം നൽകി. കെസിസി റീജണൽ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, കള്ളാർ ഇടവക വികാരി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ടോമി വാണിയപുരയിടത്തിൽ, സിജു ചാമക്കാലായിൽ, ജിൻസി ജയിംസ്, ടെസ്ലിൻ തോമസ് എന്നിവർ പ്രസംഗിച്ചു. നേതൃത്വം- വെല്ലുവിളികളും അതിജീവനവും എന്ന വിഷയത്തിൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ക്ലാസ് നയിച്ചു. രാജപുരം ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഉന്നതവിജയം നേടിയ കുട്ടികളെ യോഗത്തിൽ ആദരിച്ചു.

Previous articleKCYL കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി
Next articleബി.സി.എം കോളേജ് സപ്തതി ആഘോഷ സമാപനം

Leave a Reply