Home അമേരിക്കൻ വാർത്തകൾ ക്‌നാനായ റീജിയന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്

ക്‌നാനായ റീജിയന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്

244
0

2025 ലെ ക്‌നാനായ റീജിയന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 19,20 തീയതികളില്‍ മിഷിഗണിലെ വാറെനിലുള്ള ട്രോംപ്ലി പാര്‍ക്ക് ഗ്രൗണ്ടില്‍ വച്ചു നടത്തപ്പെടുന്നു . ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിലുള്ള മെന്‍സ് മിനിസ്റ്റ്രിയുടെ നേത്രുത്വത്തിലാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത് .19 നു രാവിലെ 8:30 നു ആദ്യ മത്സരം ആരംഭിക്കും . അമേരിക്കയിലെയും ക്യാനഡയിലെയും ക്‌നാനായ റീജിയനിലുള്ള വിവിധ ഇടവകളില്‍ നിന്നുള്ള ടീമുകുളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതു .19 നു വൈകുന്നേരം 8:30 നു സംഗീത സന്ധ്യയും വിരുന്നും എല്ലാവര്‍ക്കുമായി സംഘാടകര്‍ ഒരുക്കിയിട്ടുണ്ട് . 20 നു ക്വാര്‍ട്ടര്‍ ഫൈനല്‍ ,സെമിഫൈനല്‍ ,ഫൈനല്‍ തുടര്‍ന്നു സമ്മാനദാനവും നടത്തപ്പെടുന്നതായിരിക്കും . അമേരിക്കയിലെയും ക്യാനഡയിലെയും ധാരാളം ജനങ്ങളുടെ സഹായ സഹകരണം കൊണ്ടാണ് ഈ ടൂര്‍ണമെന്റ് മികവുറ്റ രീതിയില്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നത്.
എല്ലാ മത്സരങ്ങളുടെയും തത്സമയ സംപ്രേക്ഷണം താഴെയുള്ള ലിങ്കില്‍ ലഭ്യമായിരിക്കും .
https://www.youtube.com/c/americancricketnetwork

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O)

Previous articleഹൈസ്കൂൾ കുട്ടികൾക്കായി ‘ഓഫ് റ്റു കോളേജ്’ പ്രോഗ്രാം ബെൻസൻവില്ലിൽ
Next articleകല്ലറ സെന്റ്. തോമസ് ഹൈസ്‌കൂളില്‍ ചാന്ദ്രദിനാഘോഷം

Leave a Reply