കാനഡയിലെ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് വെസ്റ്റേണ്‍ ഒണ്ടാരിയോയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ യുവാക്കള്‍ക്കും കൗമാരപ്രായക്കാര്‍ക്കും വേണ്ടി കാനഡയില്‍ ആദ്യമായി നടത്തപ്പെട്ട ദ്വൈ ദിന കാമ്പ്, (ഉണര്‍വ്) സംഘാടന മികവുകൊണ്ടു ശ്രദ്ധനേടി. കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള അറിവുകള്‍ പകര്‍ന്നു നല്‍കിയും, സമുദായ- സഭാ ചിരിത്രങ്ങള്‍ പറഞ്ഞുകൊടുത്തും വ്യത്യസ്തങ്ങളായ മത്സരങ്ങളും ഉള്‍കൊള്ളിച്ചുകൊണ്ട് നടത്തപ്പെട്ട ഉണര്‍വ് 2025 യുവജനങ്ങള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു 2025-ലെ ഉണര്‍വ് ക്യാമ്പ് ജൂലൈ മാസം 12 , 13 തീയതികളില്‍ കാനഡയിലെ ലണ്ടനില്‍ സ്ഥിതിചെയ്യുന്ന സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പള്ളിയിലും ക്‌നായി തൊമ്മന്‍ പാരിഷ് ഹാളിലും ആണ് സംഘടിപ്പിച്ചത്. ശനിയാഴ്ച രാവിലെ ഇടവക വികാരി റവ . ഫാ. സജി ചഴിശ്ശേരി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോട് കൂടി ക്യാമ്പിന് തുടക്കം കുറിച്ചു. അറിവ് പകര്‍ന്ന ക്ലാസുകള്‍, ആത്മീയത, സ്വയംബോധം, സംസ്‌കാരപരമായ അവബോധം എന്നിവ വളര്‍ത്തുന്ന പ്രഭാഷണങ്ങളും, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തപ്പെട്ട രസകരമായ മത്സരങ്ങളും പരിപാടിയുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു. ക്‌നാനായ സംസ്‌കാരവും ചരിത്രവും പകര്‍ത്ത് നല്‍കിയതിനൊപ്പം വരും കാലഘട്ടത്തില്‍ ക്‌നാനായ സമുദായത്തിന്റെ നിലനില്‍പ്പിനെ കുറിച്ചു നടത്തപ്പെട്ട സംവാദം ശ്രദ്ധ നേടി. ക്രിസ്റ്റീന്‍ പണ്ടാരശ്ശേരിയില്‍, ലിന്‍സ് മരങ്ങാട്ടില്‍, മെറീന വടക്കേക്കര എന്നിവര്‍ ഓരോ സെഷനുകള്‍ക്കും നേതൃത്വം നല്‍കി. ഈ കാലഘട്ടത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെയും സൈബര്‍ പ്രവര്‍ത്തനങ്ങളെയും കുറിച്ച് റീജിയണല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി എടുത്ത ഇന്റര്‍ ആക്റ്റീവ് സെക്ഷന്‍ വളരെ അറിവ് നിറഞ്ഞ ഒന്നായിരുന്നു. ഒപ്പം മാതാപിതാക്കള്‍ക്കായി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രത്യേകം നടത്തപ്പെട്ട ക്ലാസ് ഏവര്‍ക്കും പുതിയ അനുഭവമായിരുന്നു. യുവതലമുറയ്ക്ക് ക്‌നാനായത്വത്തിന്റെ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഇതുപോലുള്ള ക്യാമ്പുകള്‍ സഹായിക്കുന്നതിനാല്‍ വരും കാലഘട്ടങ്ങളില്‍ ഇതുപോലുള്ള പരിപാടികള്‍ യുവതലമുറയ്ക്കായി ഇനിയും നടത്തപ്പെടണം എന്ന് മാതാപിതാക്കള്‍ കെ സി സി ഭാരവാഹികളോട് അഭ്യര്‍ത്ഥിച്ചു. പരിപാടിയുടെ സുഖകരമായ നടത്തിപ്പിനായി കെസിസി വെസ്റ്റേണ്‍ ഒണ്ടാരിയോ പ്രസിഡന്റ് ഫെബി തൈക്കകത്ത്, ജനറല്‍ സെക്രട്ടറി മജീഷ് കീഴടത്തുമലയില്‍, വിമന്‍സ് ഫോറം പ്രസിഡന്റ് ജെസ്ലി പുത്തന്‍പുരയില്‍, സെക്രട്ടറി അഞ്ജന ഈന്തും കാട്ടില്‍, സിബി മുളയിങ്കല്‍, ജോസ് തേക്കിലകാട്ടില്‍, ഷിജോ മങ്ങാട്ടില്‍, ഷെല്ലി പുത്തന്‍പുരയില്‍, റിജോ മങ്ങാട്ട്, വിനു വടക്കേ മണിയം കുന്നേല്‍, ജിബിന്‍ പുറത്തേച്ചിറ, അജോ കൈതക്കാനിരപ്പല്‍, സിമി കളമ്പാം കുഴിയില്‍, ലിസ പെരുമ പാടം, ഷീബ മുള്ളൂര്‍, എലിസബത്ത് കോറപ്പിള്ളില്‍ തുടങ്ങിയവര്‍ മുന്നില്‍നിന്ന് നയിച്ചു














