Home ഇന്ത്യൻ വാർത്തകൾ Esperanza 2K25 ക്യാമ്പ് ബാംഗ്ലൂരിൽ വിജയകരമായി നടത്തപ്പെട്ടു.

Esperanza 2K25 ക്യാമ്പ് ബാംഗ്ലൂരിൽ വിജയകരമായി നടത്തപ്പെട്ടു.

379
0

കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ മലബാർ റീജിയണിന്റെ സഹകരണത്തോടുകൂടി ജൂലൈ മാസം ആറാം തീയതി ഞായറാഴ്ച മാർ മാക്കിൽ ഗുരുകുലത്തിൽ വച്ച് അഞ്ചാമത് Esperanza നടത്തപ്പെട്ടു.ഫൊറോന ഡയറക്ടർ ശ്രീ.ഡാനിഷ് ജോർജ് പതാക ഉയർത്തുകയും അതിരൂപത വൈസ് പ്രസിഡൻ്റ് നിതിൻ ജോസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു
ഫൊറോന അസിസ്റ്റന്റ് ചാപ്ലിൻ ഫാ ജെഫ്രിൻ തണ്ടാശ്ശേരി വി.കുർബാനയ്ക്ക് കാർമികത്വം വഹിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗത്തിന് കെ.സി.വൈ.എൽ ഫൊറോന ചാപ്ലയിൻ ഫാ.ഷിനോജ് കുര്യൻ വെള്ളിയാനിക്കൽ ആമുഖ സന്ദേശം നൽകുകയുണ്ടായി. തുടർന്ന് യോഗം ഔദ്യോഗികമായി മാംഗ്ലൂർ എസ് പി സൈമൺ സി എ ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡന്റ്‌ ജാക്ക്സൺ സ്റ്റീഫൻ, സ്വർഗ്ഗറാണി ഇടവക ജൂബിലി കൺവീനർ ജോമി തെങ്ങനാട്ട് എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. കെ.സി.വൈ.എൽ അതിരുപത ജനറൽ സെക്രട്ടറി ചാക്കോ ഷിബു യോഗത്തിന് സ്വാഗതവും, ബാംഗ്ലൂർ ഫൊറോനാ പ്രസിഡന്റ്‌ ജിൻസ് ടോമി നന്ദിയും അറിയിച്ചു.

ഞായറാഴ്ച രാവിലെ 9 മണിക്ക് വി.കുർബാനയോടെ ആരംഭിച്ച ക്യാമ്പിൽ 300 ഓളം പേർ പങ്കെടുക്കുകയുണ്ടായി. ഫാ.ജിൻസ് നെല്ലിക്കാട്ടിൽ ക്നാനായ സമുദായത്തെ കുറച്ചും,സിസ്റ്റർ അഡ്വൈസർ സി.ലേഖ SJC കെ.സി. വൈ.എൽ സംഘടനയെ കുറച്ചും ക്ലാസുകൾ നയിച്ചു. അതിരൂപത ജോയിന്റ് സെക്രട്ടറി അലൻ ബിജു,മലബാർ റീജൻ ജോയിന്റ് സെക്രട്ടറി ജ്യോതിസ് തോമസ് എന്നിവർ ഇൻട്രാക്ടീവ് സെക്ഷനു നേതൃത്വം നൽകി. കലാപരിപാടികൾക്ക് ശേഷം ക്യാമ്പ് അവസാനിച്ചു. പുതിയ സൗഹൃദങ്ങളും, ജൈവബന്ധങ്ങളും സൃഷ്ട്ടിച്ച് കെ.സി.വൈ.എൽ നെ നെഞ്ചോടു ചേർത്ത് വീണ്ടും കണ്ടുമുട്ടാം എന്ന് പരസ്പരം ആശംസിച്ചു ക്യാമ്പ് അംഗങ്ങൾ വീടുകളിലേക്ക് മടങ്ങി. അതിരൂപത ഭാരവാഹികളായ ആൽബിൻ ബിജു, ബെറ്റി തോമസ് റീജിയൻ ഭാരവാഹികളായ അഖിൽ തോമസ്,ബാംഗ്ലൂർ ഭാരവാഹികളായ അഡ്വൈസർ സി.ലിനി, അലീന ആൻ മാത്യു,സ്റ്റാനി എബ്രഹാം,ജീവ സജി,അരുൺ ജോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. Esperanza 2k25 ഏറ്റെടുത്ത് ചുരുങ്ങിയ സമയം കൊണ്ട് പരമാവധി യുവജനങ്ങളെ പങ്കെടുപ്പിച്ചു വിജയകരമാക്കി തീർത്ത ബാംഗ്ലൂർ ഫൊറോനക്കും, കെ.സി.വൈ.എൽ മലബാർ റീജിയൺ ഭാരവാഹികൾക്കും കെ സി വൈ എൽ അതിരൂപത സമിതിയുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

കെ സി വൈ എൽ കോട്ടയം അതിരൂപത

Previous articleകൈപ്പുഴ: കണ്ടത്തില്‍ കെ.എ മാത്യു | Live Funeral Telecast Available
Next articleകുറുമുളളൂര്‍: പാറ്റിയാല്‍ ജോയി ജോസഫ് | Live Funeral Telecast Available

Leave a Reply