പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പളളിയുടെ ചതുര് ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം. 2025 ജൂലൈ 5 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അധ്യക്ഷതിയില്‍ കൂടിയ പ്രൗഡഗംഭീരമായ ചതുര് ശതാബ്ദി സമാപന സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എ സുവനീര്‍ പ്രകാശനം ചെയ്തു. പള്ളി വികാരി ഫാ. ബിബിന്‍ കണ്ടോത്ത്, മോന്‍സ് ജോസഫ് എംഎല്‍എ, സിനിമാതാരം ദിലീഷ് പോത്തന്, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ശ്രീജിത്ത് കെ. നമ്പൂതിരി, ഫാ. ജയിംസ് ചെരുവില്‍, ഫാ. അബ്രഹാം കരിപ്പിങ്ങാംപുറം, സിസ്റ്റര്‍ കൊച്ചുറാണി എന്നിവര്‍ ആശംസകളയര്പ്പിച്ചു സംസാരിച്ചു. ബിനു പല്ലോന്നില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.
Home ഇന്ത്യൻ വാർത്തകൾ പുന്നത്തുറ സെന്റ് തോമസ് ക്നാനായ പഴയ പളളിയുടെ ചതുര് ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം.











