ഈശോയുടെ മനുഷ്യാവതാര ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ഓരോ ഇടവകയിലും അഭിവന്ദ്യ പിതാവിനോടൊപ്പം ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാനും ജൂബിലിയുടെ പ്രത്യേകതകളും ലക്ഷ്യവും മനസ്സിലാക്കുന്നതിന് വേണ്ടി ഇടയനോടൊപ്പം ജൂബിലി സായാഹ്നത്തിന്റെ ഉദ്ഘാടനം കണ്ണങ്കരയില്‍ വച്ച് കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് നിര്‍വഹിച്ചു. കോട്ടയം അതിരൂപത പ്രോ പ്രോട്ടോ സിഞ്ചലൂസ് ഫാ. തോമസ് ആനിമൂട്ടില്‍, ചാന്‍സിലറും ജൂബിലി കണ്‍വീനറുമായ ഫാ. തോമസ് അദോപ്പിള്ളില്‍, ഫാ ജോയി കറുകപ്പറമ്പില്‍, ഫാ ഷാനി വലിയപുത്തന്‍പുരയ്ക്കല്‍, വികാരി ഫാ ജോസഫ് കിഴങ്ങാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.











