പുന്നത്തുറ: സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി വര്‍ഷത്തില്‍ നടത്തപ്പെട്ട ഇടവക ദിനാഘോഷം ഇടവക അംഗങ്ങളുടെ ഒരുമ കൊണ്ടും സഹകരണം കൊണ്ടും ശ്രദ്ധേയമായി. വിശുദ്ധ കുര്‍ബാനയ്ക്ക് കിടങ്ങൂര്‍ ഫൊറോന വികാരിഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ.ബിബിന്‍ കണ്ടോത്ത്, അസിസ്റ്റന്‍റ് വികാരി ഫാ.ടോം പുത്തന്‍പുരയ്ക്കല്‍, ഫാ.ജിതില്‍ കുഴിക്കാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വികാരി ഫാ.ബിബിന്‍ കണ്ടോത്തിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. സിനിമാതാരം ജോസ്കുട്ടി ജോസഫ് മുഖ്യാതിഥിയായിരുന്നു. ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. നവജീവന്‍ ഡയറക്ടര്‍ പി .യു തോമസ് ആശംസകള്‍ നേര്‍ന്നു. മിഷന്‍ ലീഗ് കുട്ടികള്‍ സമാഹരിച്ച ബെഡ്ഷീറ്റുകള്‍ പി .യു തോമസ് ഏറ്റുവാങ്ങി. ഇടവക ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളില്‍ വാര്‍ഡ് തലത്തില്‍ 18,19,11 വാര്‍ഡുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമ്മേളനത്തിന് ജൂബിലി ജോയിന്‍റ് കണ്‍വീനര്‍ ബിനു പല്ളൊന്നില്‍ സ്വാഗതവും പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ബോബി കടിയംപള്ളിയില്‍ കൃതജ്ഞതയും പറഞ്ഞു. ഇടവകാംഗങ്ങളായ സമര്‍പ്പിതരുടെ സാന്നിധ്യവും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഗീത നിശയും ഇടവക ദിനാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പരിപാടിക്ക് വികാരി ഫാ .ബിബിന്‍ കണ്ടോത്ത് ,അസിസ്റ്റന്‍റ് വികാരി ഫാ.ടോം പുത്തന്‍പുരയ്ക്കല്‍, ജൂബിലി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.











