Home അമേരിക്കൻ വാർത്തകൾ പ്രായം മറന്ന് ഉല്ലാസ വിരുന്ന് ഒരുക്കി ” ജോയ് ” മിനിസ്ട്രി പിക്നിക്

പ്രായം മറന്ന് ഉല്ലാസ വിരുന്ന് ഒരുക്കി ” ജോയ് ” മിനിസ്ട്രി പിക്നിക്

316
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയ മൈതാനത്ത് “ജോയ് ” മിനിസ്ട്രിയുടെ നേതൃത്വത്തിൽ പിക്നിക് സംഘടിപ്പിച്ചു. ഈ പിക്നികിൽ പങ്കെടുത്ത ഏവർക്കും അത് അവരുടെയോരോരുത്തരുടെയും പ്രായം മറന്ന് ഒരു ഉല്ലാസ വിരുന്നായി അനുഭവവേദ്യമായി മാറി. രാവിലെ വി.കുർബാനയ്ക്കു ശേഷം ആരംഭിച്ച പിക്നികിൽ എല്ലാ ജോയ് മിനിസ്ട്രി അംഗങ്ങളുടെയും പങ്കാളിത്തത്തോടെ ഭക്ഷണം ക്രമീകരിക്കുകയും രസകരങ്ങളായ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഈ പിക്നികിന് തോമസ് കുന്നുംപുറം, കുര്യൻ നെല്ലാമറ്റം, ജോയി വാച്ചാച്ചിറ എന്നിവർ നേതൃത്വം നൽകി. വരുംമാസങ്ങളിലും കൂട്ടായ്മകൾ സംഘടിപ്പിക്കാനുള്ള ഉണർവോടെയാണ് പിക്നിക് സമാപിച്ചത്.


Previous articleഒരുമയില്‍, ഒന്നായി പുന്നത്തുറയില്‍ ഇടവക ദിനാഘോഷം
Next articleബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ ഫൊറോന പള്ളി സിൽവർ ജൂബിലി ; കായിക മാമ്മാങ്കം നടത്തി

Leave a Reply