യുകെയിലെ ക്നാനായ മലങ്കര സമൂഹത്തിന്‍്റെ 3-മത് കുടുംബ സംഗമം വൂള്‍വര്‍ഹാംപ്ടണ്‍ സെന്‍്റ് പാട്രിക് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിന്‍്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഫാ. ജോഷി കൂട്ടുങ്കല്‍, ഫാ. കുര്യാക്കോസ് തടത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. സുനി പടിഞ്ഞാറേക്കര പരിപാടികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു. ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ സന്നിഹിതനായിരുന്നു. തുടര്‍ന്ന് നടന്ന സമ്മേളനം അഭിവന്ദ്യ പിതാവ് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ യുകെയിലെ ക്നാനായ മലങ്കര സമൂഹത്തിന്‍്റെ മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിക്കുകയും ഭാവി പരിപാടികളെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 40ഓളം കുടുംബങ്ങള്‍ പങ്കെടുത്തു. യു.കെയിലെ ക്നാനായ മലങ്കര കത്തോലിക്കാ വിഭാഗത്തിന്‍്റെ കോര്‍ഡിനേറ്റേഴ്സ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.















