കോട്ടയം: ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരവല്‍ക്കരണത്തിന് സഹോദര്യത്തില്‍ അധിഷ്ഠിതമായ കരുതലും ശ്രദ്ധയും നല്‍കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പിസ്സാ ഹട്ടുമായി സഹകരിച്ചുകൊണ്ട് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ലഭ്യമാക്കിയ സ്‌കൂള്‍ ബാഗുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും സഹോദരങ്ങളാണെന്ന ക്രൈസ്തവ ദര്‍ശനത്തില്‍ നിന്നുകൊണ്ട് ഭിന്നശേഷിക്കാര്‍ക്ക് അനുകൂലമായ സമീപനവും ചിന്താരീതികളും സമൂഹത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് തുടക്കം കുറിച്ച സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ അംഗങ്ങള്‍ക്കും അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുമായാണ് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തത്.
Home ഇന്ത്യൻ വാർത്തകൾ ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരവല്‍ക്കരണത്തിന് സഹോദര്യത്തില്‍ അധിഷ്ഠിതമായ കരുതലും ശ്രദ്ധയും നല്‍കണം – മാര്‍ മാത്യു മൂലക്കാട്ട്











