Home യൂറോപ്പ് | ഗൾഫ് | ഓഷിയാന നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June7 ന്

നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June7 ന്

505
0

UKയിലെ ക്നാനായ സമൂഹത്തിന് അഭിമാന മുഹൂർത്തം. പ്രവാസലോകത്ത് വിസ്മയമായ ക്നാനായക്കാരുടെ സംഘടനയുടെ വളർച്ചയുടെ വഴിയിൽ നാഴികകല്ലായ ആസ്ഥാനമന്ദിരം നീണ്ട ഇടവേളയ്ക്കുശേഷം ക്നാനായക്കാർക്കായി തുറക്കപ്പെടുന്നു. വൂൾവർഹാംപ്റ്റണിൽ തലയുയർത്തി നിന്നിരുന്ന ആസ്ഥാനമന്ദിരം പല തവണയുണ്ടായ തീപിടുത്തങ്ങളിലുടെ ഉപയോഗിയ്ക്കാനാവാത്ത നിലയിലെത്തിയിരുന്നു. UKയിലെ ക്നാനായ മക്കളുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും മൂലം ആസ്ഥാനമന്ദിരം വീണ്ടും പ്രവർത്തനയോഗ്യമാവുകയാണ്. തീപിടുത്തങ്ങൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കിയ ആസ്ഥാനമന്ദിരം ദീർഘനാളത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം ബർമിംഗ്ഹാമിൻ്റെ മണ്ണിൽ കൂടുതൽ പ്രൗഡിയോടെ മടങ്ങിവരികയാണ്. UK ക്നാനായ സമുഹത്തിൻറെ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെടുന്ന ഈ സുവർണ്ണ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ UKയിലെ മുഴുവൻ ക്നാനായ മക്കളേയും സെൻട്രൽ കമ്മറ്റി സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Previous articleക്നാനായ സമുദായം മനസ്സിൽ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ ശക്തമായി കൂടെ നിൽക്കുമെന്ന് സിറോ മലബാർ സഭ മേലധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ.
Next articleഉഴവൂര്‍: കണ്ടത്തില്‍ മേരി ജോണി | Live Funeral Telecast Available

Leave a Reply