Home ഇന്ത്യൻ വാർത്തകൾ കാരിത്താസ് നഴ്സിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി

കാരിത്താസ് നഴ്സിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി

579
0

കാരിത്താസ് നഴ്‌സിംഗ് കോളേജിലെ പത്തൊമ്പതാമത് ബാച്ച് BSc നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെയും പതിനെട്ടാമത് ബാച്ച് പോസ്റ്റ് ബേസിക് BSc നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെയും ബിരുദദാന ചടങ്ങ്, കേരള ആരോഗ്യ സര്‍വ്വകലാശാലയിലേ നഴ്‌സിംഗ് വിഭാഗത്തിലെ ഡീനും, തൃശ്ശൂര്‍ അമലാ നഴ്‌സിംഗ് കോളേജിന്റെ പ്രിന്‍സിപ്പാളുമായ ഡോ. രാജി രഘുനാഥ് ഉത്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ റെവ. ഡോ. ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ പ്രൊഫ.ട്വിങ്കിള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ സി. ലിസി ജോണ്‍ പി റ്റി എ പ്രസിഡന്റ് നവീന്‍ ഡി എന്നിവര്‍ പ്രസംഗിച്ചു. നഴ്‌സിംഗ് ബിരുദദാരികള്‍ക്ക് കാരിത്താസ് ഹോസ്പിറ്റലിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ സി. ഷിജി ജോസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യോഗത്തില്‍ അക്കാദമിക് മികവിനുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

Previous articleഹ്യൂസ്റ്റൺ ക്നാനായ ഫൊറോനായുടെ അജപാലന കേന്ദ്രത്തിന് തറക്കല്ലിടീൽ | Live On KVTV
Next articleUK ക്നാനായ കുടുംബ സംഗമം ‘വാഴ്‌വ് 2025’- ടിക്കറ്റ് കിക്ക് ഓഫ് | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply