താമരക്കാട്: തെക്കുംപെരുമാലിൽ പരേതനായ മത്തായി ഔസേപ്പിന്റെ ഭാര്യ ഏലിക്കുട്ടി മത്തായി (85)നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3 നു അമനകര (താമരക്കാട്) സെന്റ്. സെബാസ്ററ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത അരീക്കര പെരുമ്പേൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി ജോയ്, ഡോ. ടി എം ജോസഫ് (റിട്ട.പ്രിൻസിപ്പാൾ, നിർമല കോളേജ്, മൂവാറ്റുപുഴ), ലിസ്സി സ്റ്റീഫൻ, ബിജു മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: ജോയ് മാത്യു പാക്കാട്ടിൽ പിറവം, ഡോ. ബീനാ മാത്യു ഇലക്കാട്ട് കൈപ്പുഴ (പ്രൊഫസർ എം. ജി. സർവകലാശാല), എം.എസ്. സ്റ്റീഫൻ (റിട്ട പോലീസ്) മൂലക്കാട്ട് ഉഴവൂർ, ജെസ്സി ബിജു നെടുംചേരിൽ അരീക്കര (ഓസ്ട്രേലിയ).











