ചിങ്ങവനം: കെ.സി.ഡബ്ല്യു.എ മലങ്കര ഫൊറോന വനിതാദിനാഘോഷം ചിങ്ങവനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ജോണ്‍സ് ക്‌നാനായ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വിപുലമായി നടത്തപ്പെട്ടു. മലങ്കര ഫൊറോന പ്രസിഡന്റ് ജസി ലൂക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൊറോന ചാപ്ലയിനും ഫൊറോന വികാരിയുമായ ഫാ. റെന്നി കട്ടേല്‍ ആമുഖസന്ദേശം നല്കി. യൂണിറ്റ് ചാപ്ലയിന്‍ ഫാ. ബിജു കൊച്ചുപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സെമിനാറിന് സി. ജയ്‌മേരി എസ്.വി.എം നേതൃത്വം നല്കി. മലങ്കര ഫൊറോനയില്‍നിന്നും ബൈബിള്‍ പകര്‍ത്തിയെഴുതിയ ലീലാമ്മ എബ്രാഹം, വിനി സാബു, ജിജിമോള്‍ ലൂക്കോസ്, നാന്‍സി മാത്യു എന്നിവരെ പ്രത്യേകമായി ആദരിക്കുകയും ഫൊറോനാ മത്സരവിജയികള്‍ക്ക് സമ്മാനം നല്കുകയും ചെയ്തു. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം സമാപനസന്ദേശം നല്കുകയും ഫൊറോനയിലെ ബെസ്റ്റ് യൂണിറ്റായി തിരഞ്ഞെടുത്ത കല്ലിശ്ശേരി, റാന്നി, ഓതറ യൂണിറ്റുകള്‍ക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. പ്രോഗ്രാമുകള്‍ക്ക് ജസി ലൂക്കോസിന്റെ നേതൃത്വത്തിലുള്ള ഫൊറോന എക്‌സിക്യൂട്ടീവിനൊപ്പം ചിങ്ങവനം യൂണിറ്റ് സെക്രട്ടറിയായ അച്ചു രാജു, സി. അഡൈ്വസര്‍ സി. നില്‍ബിയ എസ്.വി.എം എന്നിവര്‍ നേതൃത്വം നല്കി.













