കൈപ്പുഴ: പാലത്തുരുത്ത് ഇടവകാംഗമായ കുട്ടിയുടെ Bone marrow transplant ചികിത്സക്കായി കെ.സി.വൈ.എൽ അതിരൂപത സമിതി അമേരിക്കയിലെ, സാക്രമെന്റോ സെയിന്റ്. ജോൺ പോൾ രണ്ടാമൻ ക്നാനായ കാത്തലിക് മിഷൻ കാലിഫോർണിയയുടെ സഹകരണത്തോടെ സമാഹരിച്ച 1,61,620/- രൂപ കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ പാലത്തുരുത്ത് യൂണിറ്റ് ചാപ്ലയിൻ ബഹുമാനപ്പെട്ട സജി പുത്തൻപുരയ്ക്കൽ അച്ചന് കൈമാറി. കെ.സി.വൈ. എൽ അതിരൂപത സമിതി അംഗങ്ങൾ, കൈപ്പുഴ ഫൊറോനാ സമിതി അംഗങ്ങൾ, പാലത്തുരുത്ത് യൂണിറ്റ് സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.













