ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ വി.സെബസ്ത്യാനോസിന്റെ തിരുനാളും തിരുഹ്യദയ ദർശന തിരുനാളും ജനുവരി 12 ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു. തിരുനാൾ തിരുകർമ്മങ്ങൾ ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ജനുവരി 12 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ. ജിതിൻ വല്ലൂരിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ. ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, ഫാ. തോമസ് താഴത്തു വെട്ടത്ത്, ഫാ.ജോസ് പാട്ടകണ്ടം, ഫാ. സൈമൺ പുല്ലാട്ട് എന്നിവർ സഹ കാർമ്മികത്വം വഹിക്കും. റവ.ഫാ.മാത്യു കുഴുപ്പിള്ളിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, പരി. കുർബാനയുടെ ആശീർവാദം റവ ഫാ.എബ്രഹാം പറമ്പേട്ട് (കോട്ടയം അതിരൂപത പ്രൊക്യൂറേറ്റർ).
Home ഇന്ത്യൻ വാർത്തകൾ ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV -യിലും...











