Home ഇന്ത്യൻ വാർത്തകൾ കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV -യിലും...

കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം

1170
0

കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍ പരി.കന്യകാമറിയത്തിന്റെ തിരുനാള്‍ 2025 ജനുവരി 10,11,12 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ജനുവരി 10 വെളളിയാഴ്ച വൈകിട്ട് 6.15 ന് വേസ്പര (റവ.ഫാ ഗ്രേസന്‍ വേങ്ങയ്ക്കല്‍). പ്രസംഗം വെരി റവ.ഫാ സജി മലയില്‍ പുത്തന്‍പുരയില്‍. 7 മണിക്ക് മെഴുകുതിരി പ്രദക്ഷിണം ടൗണ്‍ കപ്പോളയിലേക്ക്. 8 മണിക്ക് സമാപന പ്രാര്‍ത്ഥന കുരിശുപളളിയില്‍ 8.15 ന് സ്‌നേഹവിരുന്ന് തുടര്‍ന്ന് ഇടവക സമൂഹം ഒരുക്കുന്ന കലാസന്ധ്യ പാരീഷ് ഹാളില്‍.

ജനുവരി 11 ശനിയാഴ്ച വൈകിട്ട് 6.30 ന് ലദീഞ്ഞ് കുരിശുപളളിയില്‍ തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 9 മണിക്ക് തിരുനാള്‍ സന്ദേശം റവ.ഫാ.സുനി പടിഞ്ഞാറെക്കര. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം റവ.ഫാ തോമസ് കരിമ്പുംകാലായില്‍.

പ്രധാന തിരുനാള്‍ ദിനമായ ജനുവരി 12 ഞായറാഴ്ച രാവിലെ 10 മണിക്ക് റവ.ഫാ ജോര്‍ജ് ഇറപുറത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. റവ.ഫാ ജോണ്‍ മുതുകാട്ടില്‍, റവ.ഫാ ജെയിംസ് നിലാനിരപ്പേല്‍, റവ.ഫാ ജിസ്‌മോന്‍ പുത്തന്‍പറമ്പില്‍, റവ.ഫാ ജസ്റ്റിന്‍ പെരുമ്പളത്തുശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. റവ.ഫാ സിബിന്‍ കൂട്ടക്കല്ലുങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ ജോയി കാളവേലില്‍).

Previous articleസംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥാപ്രസംഗത്തില്‍ എ ഗ്രേഡ്
Next articleബി.സി.എം. കോളേജില്‍ ഇന്റര്‍നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു

Leave a Reply