പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ കത്തോലിക്ക ദൈവാലയ തിരുമുറ്റത്ത് ഇടവകാംഗം ഫാ. ഫിലിപ്പ് തൊടുകയിലിൻ്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മാരകമായി പാലത്തുരുത്ത് KCC യൂണിറ്റിന്റെ നേതൃത്വത്തിൽ ഗോത്രപിതാവായ ക്നായി തോമായുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ഇടവക വികാരി ഫാ.സജി പുത്തന്‍പുരയ്ക്കല്‍ വെഞ്ചരിപ്പ് കര്‍മ്മം നടത്തി. ഇടവകയിലെ KCC, KCWA, KCYL സംഘടനകൾ പ്രോഗ്രാമിന് നേതൃത്വം നല്‍കി. എ.ഡി.345- യില്‍ ദക്ഷിണ മെസപ്പൊട്ടാമിയായിലെ കിനായി ഗ്രാമത്തില്‍നിന്നും ഏഴില്ലം എഴുപത്തിരണ്ട് കുടുംബങ്ങളില്‍പ്പെട്ട നാനൂറോളം വരുന്ന യഹൂദ-ക്രിസ്ത്യാനികള്‍ കിനായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പു മെത്രാന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ മഹത്തായ ക്‌നാനായ പ്രേഷിത കുടിയേറ്റത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് പളളി അങ്കണത്തില്‍ ക്‌നായി തോമ പ്രതിമ സ്ഥാപിക്കുന്നത്. പൂർവിക പിതാക്കന്മാർ നമുക്ക് പകർന്നു നൽകിയ പാരമ്പര്യവും പൈതൃകവും എക്കാലവും നിലനിൽക്കുന്നതിനും ക്നാനായ സമുദായത്തിന്റെ ഒരുമയും കെട്ടുറപ്പും എക്കാലവും നിലനിൽക്കുന്നതിനും ക്നായി തോമായുടെ അനുഗ്രഹങ്ങൾ എക്കാലവും നമ്മോടൊപ്പം ഉണ്ടാകും.
Home ഇന്ത്യൻ വാർത്തകൾ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍ ക്നായി തോമായുടെ പ്രതിമ അനാച്ഛാദനം ചെയ്തു











