Home ഇന്ത്യൻ വാർത്തകൾ ഇരവിമംഗലം സെന്റ് മേരീസ് ക്‌നാനായ പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

ഇരവിമംഗലം സെന്റ് മേരീസ് ക്‌നാനായ പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

617
0

ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരി.ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ 2024 ഡിസംബര്‍ 7, 8 തീയതികളില്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബര്‍ 7 ശനിയാഴ്ച വൈകിട്ട് 6.30 ന് സെന്റ് സെബാസ്റ്റ്യന്‍ കുരിശുപളളിയില്‍ ലദീഞ്ഞ് (ഫാ.ജേക്കബ് മുല്ലൂര്‍). തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്. 9 മണിക്ക് ഫാ. തോമസ് കരിമ്പുംകാലായില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം (റവ.ഫാ തോമസ് ആനിമൂട്ടില്‍).

പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 8 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ.എബിന്‍ ഇറപുറത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ. ജോസ് ചിറയില്‍പുത്തന്‍പുരയില്‍, ഫാ.ജിനു ആവണിക്കുന്നേല്‍, ഫാ. ഷിന്റോ ഞാറോലിക്കല്‍, ഫാ.ബോബി കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികര്വം വഹിക്കും. ഫാ.റ്റിനേഷ് പിണര്‍ക്കയില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരി.കുര്‍ബാനയുടെ ആശീര്‍വാദം (ഫാ.മാത്യു മണക്കാട്ട്).

Previous articleകാന്‍ബറ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം
Next articleമളളൂശ്ശേരി: പൊക്കംന്താനം ലൂസി തോമസ് | Live Funeral Telecast Available

Leave a Reply