Home ഇന്ത്യൻ വാർത്തകൾ ബാംഗ്ലൂർ ക്നാനായ കുടുംബ സംഗമം

ബാംഗ്ലൂർ ക്നാനായ കുടുംബ സംഗമം

580
0

ബാംഗ്ലൂർ സ്വർഗ്ഗ റാണി ഫൊറോനാ ദൈവാലയത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചുള്ള ക്നാനായ കുടുംബസംഗമം മാർ. മാക്കീൽ ഗുരുകുലത്തിൽ വെച്ചു നടത്തി. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശേരി ഉത്ഘാടനം ചെയ്ത പൊതുയോഗത്തിൽ ഫൊറോനാ വികാരി ഫാ. ഷിനോജ് വെള്ളായിക്കൽ അധ്യക്ഷത വഹിച്ചു. റവ.ഡോ. ബിനു കുന്നത് മുഖ്യ പ്രഭാഷണം നടത്തി. ഫാ.മൈക്കിൾ പ്ലാംപറമ്പിൽ, സിസ്റ്റർ ലിനി, മേഴ്‌സി സിന്നി മണീയത്ര, ജിൻസ് ടോമി, ഫാ.അനീഷ് മാവേലിപുത്തൻപറമ്പിൽ തുടങ്ങിയവർ ആശംസകൾ നേരുന്നു. പ്രോഗ്രാം കൺവീനർ റോബി കിഴക്കേപറമ്പിൽ സ്വാഗതവും, ജൂബിലി കൺവീനർ ജോമി തെങ്ങനാട്ട് നന്ദിയും പറഞ്ഞു.

ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളിൽനിന്നായ് നാനൂറിൽ പരം സമുദായ അംഗങ്ങൾ കുടുംബസംഗമത്തിൽ സന്നിഹിതരായിരുന്നു. ക്നാനായ തനിമ നിലനിർത്തികൊണ്ടുള്ള ആഘോഷങ്ങൾ, വർണപ്പകിട്ടാർന്ന വിവിധ കലാപരിപാടികൾ, മുതിർന്ന പൗരന്മാരെയും, വിവാഹ വാർഷികത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിക്കൽ, തുടങ്ങിയവ ജൂബിലി കുടുംബ സംഗമത്തിന്റെ പ്രത്യേകതകളായിരുന്നു. ജൂബിലി സെൻട്രൽ കമ്മിറ്റി അംഗങ്ങളും, പാരിഷ് കൗൺസിൽ അംഗങ്ങളും പരിപാടികൾക്ക് ന്വതൃത്വം നൽകി.

Previous articleകലയുടെ കേളികൊട്ടുണർത്തിയ UK ക്നാനായ വുമൺസ് ഫോറത്തിൻ്റെ വാർഷിക ദിനാഘോഷങ്ങൾക്ക് ഉജ്വല സമാപ്തി.
Next articleതിരുഹൃദയ സമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Leave a Reply