സാമൂഹ്യപ്രതിബദ്ധതയുമായി ബ്രാംപ്ടൺ ക്നാനായക്കാർ
ലിൻസ് മാത്യു മരങ്ങാട്ടില്‍
ബ്രാംപ്ടൺ:സാമൂഹ്യപ്രതിബദ്ധതയും, ജീവകാരുണ്യ പ്രവർത്തികളുമായി കാനഡയിലെ ബ്രാംപ്ടൺ ക്നാനായസമൂഹം.
“പ്രവർത്തിയില്ലാത്ത വിശ്വാസം അതിനാൽ തന്നെ നിർജീവമാണ് ” (യാക്കോബ് 2:14-16) എന്ന ദർശനവും, നോമ്പുകാലത്ത് പരോപകാര പ്രവർത്തികളിലൂടെ നിരാലംബരായവര്‍ക്കും, അപകടത്തിപ്പെടുന്നവര്‍ക്കും തങ്ങളാലാവുന്നതുപോലെ സഹായം ചെയ്യുവാനുള്ള നല്ല മനസ്സിന്റെ പ്രേരണയും, “രക്തദാനം- മഹാദാനം” എന്ന ആപ്തവാക്യവുമാണ് രക്തദാനം ചെയ്യുവാനുള്ള സന്നദ്ധതയുമായി കടന്നുവരുവാനും ഏപ്രിൽ ഒന്നാം തീയതി ശനിയാഴ്ച രക്തം ദാനം ചെയ്യുവാൻ ക്നാനായക്കാർക്ക് പ്രേരണയായത്. Canadian Blood Services (CBS) ന്റെ മേൽനോട്ടത്തിലും, St.Joseph wellness Centre, Brampton ന്റെ സഹകരണത്തോടെയും നടത്തപ്പെട്ട ഈ രക്തദാന പരോപകാരപ്രവർത്തിയിൽ ബ്രാംപ്ടണിലെ ക്നാനായ സമൂഹാംഗങ്ങൾ പങ്കാളികളായി. അപകടത്തില്‍പ്പെടുന്നവര്‍ക്കും, ഗർഭിണികൾക്കും, കുഞ്ഞുങ്ങൾക്കും അത്യാവശ്യസന്ദർഭങ്ങളിൽ രക്തം ആവശ്യമുള്ളവർക്കുമായി ലഭ്യമാക്കുന്നതിനുമായാണ് ഈ രക്തം ഉപയോഗപ്പെടുത്തുന്നതെന്ന് Canadian Blood Services അധികൃതർ വ്യക്തമാക്കി. പരിസര ശുചീകരണവും, കൂട്ടായ്മ, വിനോദ പരിപാടികൾ, സർഗ്ഗാത്മക കഴിവുകൾ വളർത്താനുതകുന്ന നൂതന പദ്ധതികൾ, ചികിത്സ സഹായങ്ങൾ എന്നിങ്ങനെ വേറിട്ട പരിപാടികളുമായി ടൊറന്റോയിലെ ബ്രാംപ്ടൺ ക്നാനായക്കാർ മുന്നേറുകയാണെന്ന് സംഘാടകർ അറിയിച്ചു.












