പയ്യാവൂർ: കോട്ടയം വിസിറ്റേഷൻ സമൂഹാംഗമായ സി. ജനവീവ് SVM (82) നിര്യാതയായി. മടമ്പം ഇടവകയിലെ നടക്കുഴക്കൽ പരേതരായ ഫിലിപ്പ് – ഏലിയാമ്മ എന്നിവരുടെ മകളാണ്. പരേതരായ ജോൺ, ഏലമ്മ, ചിന്നമ്മ എന്നിവർ സഹോദരങ്ങളാണ്. 1960 ൽ വിസിറ്റേഷൻ സമൂഹത്തിൽ വൃതവാഗ്ദാനം ചെയ്ത സിസ്റ്റർ മടമ്പം, കോട്ടയം സെന്റ്. ആൻസ്, പയ്യാവൂർ, ഉഴവൂർ, ജനറലേറ്റ്, കോട്ടയം സ്റ്റഡി ഹൗസ്, ഇടക്കാട്ട്, പുന്നത്തുറ, മാലകല്ല് എന്നീ മഠങ്ങളിലും BCM കോളേജ് ലൈബ്രറിയിലും, ആലുവ സെമിനാരിയിലും സേവനം ചെയ്തിട്ടുണ്ട്.
മൃതസംസ്കാര ശുശ്രൂഷകൾ 14-11-24 വ്യാഴാഴ്ച 3 PM ന് അഭിവന്ദ്യ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ കർമ്മികത്വത്തിൽ പയ്യാവൂർ ടൗൺ സായൂജ്യയിൽ ആരംഭിക്കുന്നതാണ്.













