Home നിര്യാതരായി ചിക്കാഗോ : കുമരകം വാച്ചാച്ചിറ ജോസഫ് | Live Funeral Telecast Available

ചിക്കാഗോ : കുമരകം വാച്ചാച്ചിറ ജോസഫ് [കുഞ്ഞൂഞ്ഞുകുട്ടി] | Live Funeral Telecast Available

1399
0

ചിക്കാഗോ: ചിക്കാഗോയിൽ അന്തരിച്ച കുമരകം സ്വദേശി ജോസഫ് വാച്ചാച്ചിറയുടെ (കുഞ്ഞൂഞ്ഞുകുട്ടി – 79) സംസ്ക്കാര ചടങ്ങുകൾ ബെൻസൻ വില്ല് സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നവംബർ 7, 8 ( വ്യാഴം , വെള്ളി ) തീയതികളിൽ നടത്തപ്പെടും. നവംബർ 7-ാം തീയതി വ്യാഴാഴ്ച്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ പൊതുദർശനം നടക്കും. നവംബർ 8-ാം തീയതി വെള്ളിയാഴ്ച്ച രാവിലെ 8:30 മുതൽ 10 മണി വരെ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഹിൽ സൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടും.

ഭാര്യ: 1999 ൽ ചിക്കാഗോയിൽ കാറപകടത്തിൽ മരണമടഞ്ഞ മേരിക്കുട്ടി കൂടല്ലൂർ പടിഞ്ഞാത്ത് കുടുംബാംഗമാണ്.
മക്കള്‍: ജെയ്സണ്‍, ജോണ്‍സണ്‍, ജിന്‍സണ്‍ വാച്ചാച്ചിറ. മരുമക്കള്‍: ബോബി മാക്കീല്‍, ജോംസി ഏലംതാനത്ത്, മിനു പടിഞ്ഞാക്കര.

സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി പാട്ടക്കണ്ടം, കെസിസിഎന്‍എ മുന്‍ പ്രസിഡണ്ട് ജോയി വാച്ചാച്ചിറ, കുഞ്ഞൂഞ്ഞമ്മ ചെറിയത്തില്‍, ജോപ്പന്‍ വാച്ചാച്ചിറ, എല്‍സമ്മ ചാലുങ്കല്‍, ലിസി പള്ളത്തടം, ഫോമാ മുന്‍ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ.

Previous articleകുറുമുളളൂര്‍: കൈപ്പുഴ പടിഞ്ഞാറേക്കാട്ടില്‍ പി.ജെ ലൂക്കോസ് | Live Funeral Telecast Available
Next articleഉഴവൂർ: പയസ്മൗണ്ട് കോഴിംപറമ്പത്ത് കെ. എ. ജോസഫ് | Live Funeral Telecast Available

Leave a Reply