Home അമേരിക്കൻ വാർത്തകൾ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായ്ക്ക് വനിതാ നേതൃത്വം; ജയമോൾ മൂശാരിപറമ്പിൽ പ്രസിഡന്റ്

ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായ്ക്ക് വനിതാ നേതൃത്വം; ജയമോൾ മൂശാരിപറമ്പിൽ പ്രസിഡന്റ്

776
0

ഫ്ളോറിഡ (താമ്പാ): ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡായുടെ (കെസിസിസിഎഫ്) നേതൃത്വത്തിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ ജയമോൾ മൂശാരിപറമ്പിലിന്റെ പാനൽ ഉജ്വല വിജയം നേടി .17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഘടനയില്‍ ഇലക്ഷന്‍ ഉണ്ടായത്.കെ.സി.സി.എന്‍.എ നാഷണല്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജെയിംസ് ഇല്ലിക്കല്‍ ജയമോളുടെ പാനലില്‍ നിന്നും കൗണ്‍സിലിലേക്ക് വൻവിജയം നേടി .
ജോബി കൊച്ചുപറമ്പില്‍ (ചെയര്‍മാന്‍), രഞ്ജന്‍ വട്ടാടികുന്നേല്‍, അരുണ്‍ കൂവപ്ലാക്കില്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇലക്ഷന് നേതൃത്വം നൽകിയത് . 1194 വോട്ടര്‍മാരാണ് ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായായത് .നിയുക്ത പ്രസിഡണ്ട് ജയമോള്‍ മൂശാരിപറമ്പില്‍ നോര്‍ത്തമേരിക്കന്‍ ക്നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്‍റെ താമ്പാ റീജിയന്‍ വൈസ് പ്രസിഡണ്ട് കൂടിയാണ്. കിഡ്സ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍, കെസിജെഎല്‍ കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജയമോള്‍ കെസിസിസിഎഫ് വിമന്‍സ് ഫോറം പ്രസിഡണ്ട് എന്ന നിലയിലും പ്രവര്‍ത്തിച്ചുവരുന്നു.

റ്റോജിമോന്‍ പായിത്തുരുത്തേല്‍ (വൈസ് പ്രസിഡണ്ട്), ഷോബിന്‍ പുതുശ്ശേരില്‍ (സെക്രട്ടറി), അനിത ചെമ്മരപ്പള്ളി (ജോയിന്‍റ് സെക്രട്ടറി), ജേക്കബ് വഞ്ചിപ്പുരയ്ക്കല്‍ (ട്രഷറര്‍) എന്നിവരാണ് ജയമോളുടെ കൂടെയുള്ള വിജയിച്ച എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങൾ. കെസിസിഎന്‍എ നാഷണല്‍ കൗണ്‍സിലിലേക്ക് ജെയ്മോന്‍ വെട്ടുകല്ലേല്‍, ജെയിംസ് ഇല്ലിക്കല്‍, ജോബി ഊരാളില്‍, പാപ്പച്ചന്‍ പട്ടത്തുവെളിയില്‍, വിനോദ് മൂലവള്ളിയില്‍, സവിത പുളിക്കല്‍, റ്റിനോ മ്യാല്‍ക്കരപ്പുറത്ത് എന്നിവര്‍ ഉജ്വല വിജയം നേടി. ഒക്ടോബര്‍ 26-ാം തീയതി ശനിയാഴ്ച രാവിലെ 7 മണി മുതല്‍ 9.30 വരെ ഏര്‍ലി വോട്ടിംഗ് നടന്നു . 10 മണി മുതല്‍ 12 മണി വരെ പൊതുയോഗം. തുടര്‍ന്ന് 1 മണി മുതല്‍ 9.30 വരെ വോട്ടിംഗ് നടത്തപ്പെട്ടു .

17 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇലക്ഷനിലൂടെ നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചതിൽ താമ്പാ ക്നാനായ സമൂഹം ആവേശത്തിലായിരുന്നു .താമ്പാ ക്നാനായ സംഘടനയുടെ നേതൃത്വത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടുവാൻ സഹായിച്ച എല്ലാ സമുദായ സ്നേഹികൾക്കും ജയമോൾ മൂശാരിപറമ്പിൽ നന്ദി രേഖപ്പെടുത്തി .ക്നാനായ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് സംഘടനയുടെ കൊടിക്കീഴിൽ ഒറ്റക്കെട്ടായി എല്ലാവരെയും മുന്നോട്ടു നയിക്കുവാൻ പരിശ്രമിക്കുന്നതാണെന്ന് നിയുക്ത പ്രസിഡന്റ് ജയമോൾ മൂശാരിപറമ്പിൽ കേരളാ എക്സ്‌പ്രസിനോട് പറഞ്ഞു.താമ്പായിലെ ക്നാനായ സമൂഹം നൽകിയ ഉജ്വലമായ ജനവിധിയെ അഭിമാനപൂർവം സ്വീകരിക്കുന്നതായി കെ സി സി എൻ എ പ്രസിഡന്റ് സ്ഥാനാർത്ഥി ജെയിംസ് ഇല്ലിക്കലും പറഞ്ഞു. ജയമോൾ മൂശാരിപറമ്പിലിന് 779 വോട്ടും എതിർ സ്ഥാനാർത്ഥി സജി മഠത്തിലേട്ടിന് 415 വോട്ടുമാണ് ലഭിച്ചത്. 1194 പേര്‍ വോട്ടുചെയ്ത വാശിയേറിയ ഈ തെരഞ്ഞെടുപ്പിൽ 364 വോട്ടിന്റെ ഭൂരിപക്ഷം ശ്രദ്ധേയമാണ് .സെൻട്രൽ ഫ്ലോറിഡാ ക്നാനായ സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് ജയമോൾ മൂശാരിപറമ്പിൽ.

Previous articleചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് നവനേതൃത്വം
Next articleസംക്രാന്തി: മുകളേല്‍ അന്നമ്മ തോമസ് ( അമ്മിണി )

Leave a Reply