കെ.സി.വൈ.എൽ കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ബാങ്കിടപാടുകളുമായി ബന്ധപ്പെട്ട പുതിയ തട്ടിപ്പുകളെ പറ്റി അറിയാൻ ഓൺലൈൻ വെബ്ബിനാർ നടത്തപ്പെട്ടു. കെസിവൈൽ കോട്ടയം അതിരൂപത ചാപ്ലിൻ ഫാ. റ്റീനേഷ് പിണർക്കയിൽ, ആമുഖ സന്ദേശം നൽകുകയും അതിരൂപത വൈസ് പ്രസിഡന്റ് നിതിൻ ജോസ് അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. ADV. ജിജിൽ ജോസഫ് വെബീനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ‘Digital Awareness in the digital age’ എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു .സെക്രട്ടറി അമൽ സണ്ണി സ്വാഗതവും ജോയിന്റ് സെക്രട്ടറി അലൻ ബിജു നന്ദിയും അറിയിച്ച യോഗത്തിൽ 80 ഓളം അംഗങ്ങൾ പങ്കെടുത്തു. കെ.സി.വൈ.എൽ അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി.ലേഖ SJC, ഭാരവാഹികൾ ആയിട്ടുള്ള ജോണിസ് പി സ്റ്റീഫൻ, ജാക്സൺ സ്റ്റീഫൻ, അലൻ ജോസഫ് ജോൺ, ബെറ്റി തോമസ് എന്നിവർ നേതൃത്വം നൽകി. വെബിനാർ വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച എല്ലാവർക്കും അതിരൂപത സമിതിയുടെ നന്ദി അറിയിക്കുന്നു.











