കോട്ടയം: ക്രൈസ്തവ വിശ്വാസത്തെയും സന്യാസ സമൂഹങ്ങളെയും പ്രത്യേകിച്ചു കന്യാസ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതും അവഹേളിക്കുന്നതുമായ കക്കുകളിയെന്ന നാടകത്തിനെതിരെ കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കി. ക്രൈസ്തവസമൂഹം പൊതുസമൂഹത്തിനു നല്‍കിയിട്ടുള്ള സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും ചരിത്രം സാക്ഷിയാണ്. ക്രൈസ്തവ വിശ്വാസത്തെയും സന്യാസ സമൂഹങ്ങളെയും പ്രത്യേകിച്ചു കന്യാസ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്നതും അവഹേളിക്കുന്നതും പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കുന്നതുമായ നാടകത്തിന് അവതരണ അനുമതി നല്‍കരുതെന്ന് പരാതിയില്‍ സംഘടന ആവശ്യപ്പെട്ടു. പ്രസിഡന്റ് ലിന്‍സി രാജന്‍, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറര്‍ എത്സമ്മ സക്കറിയ, ജോയിന്റ് സെക്രട്ടറി ജിജി ഷാജി എന്നിവരടങ്ങുന്ന അതിരൂപതാ ഭാരവാഹികള്‍ ചേര്‍ന്നാണു പരാതി കളക്ടര്‍ക്കു നല്‍കിയത്.











