Home ഇന്ത്യൻ വാർത്തകൾ തിരുബാലസഖ്യം രാജപുരം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം

തിരുബാലസഖ്യം രാജപുരം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം

359
0

മാലക്കല്ല്: തിരുബാലസഖ്യം രാജപുരം ഫൊറോനയുടെ 2024-25 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും പരിശുദ്ധ കന്യകാമറിയത്തിന്‍്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷവും ലൂര്‍ദ് മാതാ ദേവാലയത്തില്‍ നടത്തി. മലബാര്‍ റീജിയന്‍ തിരുബാലസഖ്യ ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ മാരിയില്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു. ഫാ. ജോയല്‍ മുകളേല്‍, ഫാ. ഡിനോ കുമാനിക്കാട്ട്, ബിനീത് അടിയായപ്പളിയില്‍ (മിഷന്‍ ലീഗ് മലബാര്‍ റീജിയന്‍ പ്രസിഡന്‍റ്), സി.മോളി പയറ്റുകാല എന്നിവര്‍ പ്രസംഗിച്ചു. സ്വര്‍ഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് ക്യൂന്‍ മേരി മത്സരവും സംഘടിപ്പിച്ചു. മത്സരത്തില്‍ എയ്ഞ്ചല്‍ എല്‍സ ജിന്‍സ് കള്ളാര്‍, ഐറിന്‍ രാജപുരം, സിയ എലിസബത്ത് കള്ളാര്‍, ജിയാന ജിന്‍സ് കാഞ്ഞങ്ങാട് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി .

Previous articleആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർകുര്യൻ വയലുങ്കൽ പിതാവിനെ ചിക്കാഗോയിൽ ഉജ്വല സ്വീകരണം
Next articleനീറിക്കാട് കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭടന്‍മാരെ ആദരിച്ചു

Leave a Reply