Home നിര്യാതരായി ഹ്യൂസ്റ്റൺ: പോള്‍ മാക്കില്‍ (അനിയന്‍) | Live Wake & Funeral Service Available

ഹ്യൂസ്റ്റൺ: പോള്‍ മാക്കില്‍ (അനിയന്‍) | Live Wake & Funeral Service Available

2278
0

ഹ്യൂസ്റ്റൺ: ക്‌നാനായ കാത്തലിക് സൊസൈറ്റി ഹൂസ്റ്റണിന്റെ സജീവ പ്രവര്‍ത്തകന്‍ പോള്‍ മാക്കില്‍ (അനിയന്‍-56) ഹൂസ്റ്റണില്‍ നിര്യാതനായി. കെസിസിഎന്‍എ നാഷ്ണല്‍ കൗണ്‍സില്‍ മെമ്പര്‍ സുനിതാ മാക്കിലിന്റെ ഭര്‍ത്താവാണ്. മകന്‍: എഡ്വിന്‍ മാക്കില്‍.

സംസ്‌കാരം ജൂലൈ 23 ന് വൈകുന്നേരം 5.30 മുതല്‍ ഒന്‍പതു വരെ മിസോറി സിറ്റിയിലെ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ( 6400,W Fuqua st, missouri city, TX 77489). സംസ്‌കാര ശുഷ്രൂഷകള്‍ 24 ന് രാവിലെ ഒന്‍പതു മുതല്‍ 11 വരെ മിസോറി സിറ്റിയിലെ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍ നടക്കും. തുടര്‍ന്ന് സംസ്‌കാരം സൗത്ത് പാര്‍ക്ക ഫ്യൂണറല്‍ ഹോമില്‍ ഉച്ചയ്ക്ക് 12 ന് നടക്കും.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അംഗമായിരുന്ന പോള്‍ 2004 -ല്‍ റിട്ടയര്‍ ചെയ്തു . തുടര്‍ന്ന് സഹോദരന്‍ ജെനിയ്‌ക്കൊപ്പം ദുബായില്‍ ജെനി ഫ്‌ളവേഴ്‌സ് എന്ന ബിസ്‌നസ്സ്ഥാപനം നടത്തി. അവിടെ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പോള്‍ മാക്കില്‍ ഹൂസ്റ്റണിലും ജനി ഫ്‌ളവേഴ്‌സിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

Previous articleനീണ്ടൂര്‍: പള്ളിവീട്ടിൽ കുര്യൻ ചുമ്മാർ
Next articleകെ.സി.വൈ.എൽ അരീക്കര യൂണിറ്റ് യുവജനദിനാഘോഷം സംഘടിപ്പിച്ചു.

Leave a Reply