കെ.സി.വൈ.എൽ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ kcyl അംഗങ്ങളുടെ നേതൃത്വത്തിൽ കാഴ്ച്ചസമർപ്പണത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.വി കുർബാനക്ക് ശേഷം Kcyl അരീക്കരയുടെ ഡയറക്ടർ എബ്രഹാം കെ സി പതാക ഉയർത്തുകയും, യൂണിറ്റ് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.പാരീഷ് ഹാളിൽ ചേർന്ന പൊതുയോഗത്തിന് അഞ്ജൽ ജോയ് സ്വാഗതം ആശംസിച്ചു.
വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ ആമുഖ സന്ദേശം നൽകി.അരീക്കര യൂണിറ്റ് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം kcyl അതിരൂപത ചാപ്ലയിൻ ഫാ റ്റിനേഷ് പിണർക്കയിൽ ഉദ്ഘാടനം ചെയ്ത് യുവജനദിന സന്ദേശം നൽകി.
കഴിഞ്ഞ 30 വർഷക്കാലം ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ച ശ്രീ എബ്രഹാം കെ സി യെ മൊമെന്റോ നൽകി ആദരിച്ചു. മലബാർ റീജിയൻ kcyl പ്രസിഡന്റ് ജാക്സൺ സ്റ്റീഫൻ, മുൻ അരീക്കര kcyl പ്രസിഡന്റ് ഗോഡ്വിൻ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സി അഡ്വൈസർ സി ജൂബി SJC, ഭാരവാഹികളായ അനുമോൾ സാജൂ, അലക്സ് സിറിയക്, അഞ്ജൽ ജോയ്, സൈമൺ ഉറുമ്പിൽ, നിയ തോമസ്, അബിയ ടോമി, ഷോബിൻ സ്റ്റീഫൻ, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആൻഡ്രിയ സജി നന്ദി പറയുകയും സ്നേഹവിരുന്നോടെ യോഗം അവസാനിക്കുകയും ചെയ്തു.











