Home അമേരിക്കൻ വാർത്തകൾ തോമസ് നാമധാരികളുടെ സംഗമവും പുന്നത്തുറ സംഗമവും അനുഗൃഹീതമാക്കി ബെൻസൻവിൽ ഇടവക

തോമസ് നാമധാരികളുടെ സംഗമവും പുന്നത്തുറ സംഗമവും അനുഗൃഹീതമാക്കി ബെൻസൻവിൽ ഇടവക

694
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ നടത്തപ്പെട്ട തോമസ് നാമധാരികളുടെ സംഗമവും പുന്നത്തുറ സംഗമവും നവ്യാനുഭവം ഉളവാക്കി. ഭാരതത്തിൻറെ അപ്പസ്തോലനായ വി. തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് ചിക്കാഗോയിലെ പുന്നത്തുറ നിവാസികളുടെ നേതൃത്വത്തിൽ സംഗമം നടന്നു. ഇടവകസമൂഹത്തിലെ തോമസ് നാമധാരികൾ ഏവരെയും പ്രത്യേകം ആദരിക്കുകയും പുന്നത്തുറനിവാസികളുടെ പ്രത്യേകം കൂട്ടായ്മ നടത്തപ്പെടുകയും ചെയ്തു. കൂട്ടായ്മയ്ക്ക് ജസ്റ്റിൻ തെങ്ങനാട്ട്,ജോസ്മോൻ കടവിൽ എന്നിവർ നേതൃത്വം നൽകി. ഇത്തരം സംഗമങ്ങൾ മാതൃ ഇടവകയോടുള്ള സ്നേഹവും പ്രതിബദ്ധതയും കൂട്ടായ്മയോടെ പ്രകടിപ്പിക്കാനുള്ള അവസരങ്ങളായി കണ്ടറിഞ്ഞ പുന്നത്തുറ ഇടവകാംഗങ്ങളെ വികാരി ഫാ. തോമസ് മുളവനാൽ അഭിനന്ദിച്ചു. വരും വർഷങ്ങളിലും ഈ സംഗമം ആചരിക്കാൻ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ പുന്നത്തുറക്കാർക്ക് പ്രോത്സാഹനമേകി. സംഗമത്തോടും തിരുനാളിനോടും അനുബന്ധിച്ച് എല്ലാവർക്കും ഊട്ടുനേർച്ചയും ക്രമീകരിച്ചു.തിരുനാൾ ആഘോഷങ്ങൾക്ക് കൈക്കാരൻമാരായ തോമസ് നെടുവാമ്പുഴ,സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പളളിൽ, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

ലിൻസ് താന്നിച്ചുവട്ടിൽ PRO

Previous articleകെ. സി. സി .എൻ.എ കൺവെൻഷന് വ്യാഴാഴ്ച തിരി തെളിയും
Next articleഉഴവൂര്‍: ഉതിരക്കല്ലുങ്കല്‍ മേരി ലൂക്ക

Leave a Reply