Home അമേരിക്കൻ വാർത്തകൾ ബെൻസൻവിൽ തിരുഹൃദയ ദൈവാലയത്തിലെ ‘അഞ്ചു മണിക്കാറ്റ്’ തരംഗമായി

ബെൻസൻവിൽ തിരുഹൃദയ ദൈവാലയത്തിലെ ‘അഞ്ചു മണിക്കാറ്റ്’ തരംഗമായി

398
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ ” അഞ്ചു മണിക്കാറ്റ്” യുവജന കൂട്ടായ്മ നവ്യാനുഭവമായി മാറി. പുതുമനിറഞ്ഞതും വ്യത്യസ്തവുമായ പരിപാടികൾ കോർത്തിണക്കി ഒത്തുചേർന്ന യുവജന കൂട്ടായ്മ ഒരു വലിയ തരംഗമായി മാറി.

വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ യുവജനങ്ങൾ വിവിധ മത്സരങ്ങൾ ക്രമീകരിക്കുകയും ഒന്നിച്ച് ഭക്ഷണം ക്രമീകരിക്കുകയും ഫയർ വർക്ക് ഒരുക്കുകയും ചെയ്തു. എല്ലാ’ ബുധനാഴ്ചകളിലും ഒന്നിച്ചുകൂടി തുടർപരിപാടികൾ ക്രമീകരിക്കുവാൻ തീരുമാനിച്ചു. ജെൻസൻ ഐക്കരപ്പറമ്പിൽ, നിയ ചെള്ളക്കണ്ടത്തിൽ, ഷെറിൽ താന്നിക്കുഴിപ്പിൽ, മിലിൻഡ നെല്ലിക്കാട്ടിൽ എന്നിവർ ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.

ലിൻസ് താന്നിച്ചുവട്ടിൽ PRO

Previous articleകല്ലറ: ഞാണൂപ്പറമ്പ് ജോസഫ് (കുഞ്ഞപ്പന്‍)
Next articleകെ. സി. സി .എൻ.എ കൺവെൻഷന് വ്യാഴാഴ്ച തിരി തെളിയും

Leave a Reply