മാനന്തവാടി ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ കെ.സി.സി. അതിരൂപത കർഷക ഫൊറത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. കെ.സി.സി യൂണിറ്റ് പ്രസിഡൻ്റ് മത്തായിക്കുഞ്ഞ് പുത്തൂ പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് റവ:ഫാദർ റിൻഷോ കട്ടേൽ ക്ലബ്ബ് ഉൽഘാടനം ചെയ്തു കർഷക ഫൊറം ചെയർമാൻ എം.സി. കുര്യാക്കോസ് വിഷയാവതരണവും കെ.സി.സി മലബാർ മേഖലാ പ്രസിഡൻ്റ് ജോസ് കണിയാപറമ്പിൽ, കെ.സി.സി രൂപത ജോയിൻ്റ് സെക്രട്ടറി ഷിജൂ കൂറാന, കെ.സി.സി. പെരിക്കല്ലൂർ ഫൊറോന പ്രസിഡൻ്റ് ജോണി പുത്തൻ കണ്ടത്തിൽ, കർഷക ഫൊറം ഫൊറോനകൺവീനർ ജോൺ കുളക്കാട്ടുകുടി എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ജോർജ് തെക്കുംമറ്റത്തിൽ സ്വാഗതവും ജോസഫ് ഒറ്റതൈയ്കൽ കൃതജ്ഞതയും പറഞ്ഞു. കർഷകക്ലബ്ബ് കൺവീനറായി ബേബി ഇടപ്പാട്ടുകാവുങ്കലിനെ തിരഞ്ഞെടുത്തു.











